കോഴിക്കോട്: വലിയങ്ങാടിയിൽ മേൽക്കൂര നിർമാണം രണ്ടാം ഘട്ടം ആരംഭിച്ചു. മൊത്തം 800 മീറ്റർ ദൂരമുള്ള വലിയങ്ങാടി റോഡിൽ 105 മീറ്ററിലാണ് ഇേപ്പാൾ മേൽക്കൂരയുള്ളത്. നഗരസഭ ഫണ്ടിൽ 75 ലക്ഷം രൂപ ചെലവിലായിരുന്നു പാതി മേൽക്കൂര ആദ്യഘട്ടത്തിൽ പൂർത്തിയായത്.
രണ്ടാം ഘട്ടത്തിൽ ബാക്കി 210 മീറ്റർ മേൽക്കൂര രണ്ട് കോടി ചെലവിലാണ് നിർമിക്കുന്നത്. വലിയ കാലുകളും മോന്തായങ്ങളും റോഡരികിൽ സ്ഥാപിക്കുന്നത് ഏറക്കുറെ പൂർത്തിയായി.
മേൽക്കൂരക്കുള്ള കൂറ്റൻ കാലുകളുെടയും മോന്തായങ്ങളുടെയും നിർമാണം കടപ്പുറത്ത് തുറമുഖവകുപ്പ് സ്ഥലത്ത് നടത്തിയ ശേഷം രാത്രിയാണ് ഇവ തെരുവിലെത്തിച്ച് സ്ഥാപിക്കുന്നത്. പുലർച്ചെവരെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
പൂർത്തിയായാൽ ഹാർഡ് വെയർ കടകൾ കൂടുതലുള്ള ഭാഗമൊഴിച്ച് കയറ്റിറക്ക് നടക്കുന്ന മുഴുവൻ സ്ഥലത്തും മേൽക്കൂരയാവും. അങ്ങാടിയിലെ 351 അട്ടിമറി തൊഴിലാളികൾ മുൻകൈയെടുത്ത് സ്ഥാപിച്ച മറ സ്ഥിരം സംവിധാനമാക്കണമെന്ന തീരുമാനത്തിെൻറ ഭാഗമായാണ് തണൽ ഒരുക്കിയതത്.
കാറ്റോട്ടം തടസ്സപ്പെടാത്ത വിധം അലൂമിനിയം ഷീറ്റുകൾ 330 എം.എം വണ്ണവും 550 കിലോയോളം ഭാരവുമുള്ള ഇരുമ്പ് കാലുകളിൽ വിരിച്ചാണ് മേൽക്കൂര നിർമാണം. മഴവെള്ളം കുഴലുകളിലൂടെ ഓവുചാലുകളിൽ എത്തും. 2015 മുതലാണ് വലിയങ്ങാടിയിൽ അട്ടിമറി വിഭാഗം കോ ഒാഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ താൽക്കാലിക മേൽക്കൂര നിർമിച്ചുതുടങ്ങിയത്. ഇത് നഗരസഭ ഏറ്റെടുക്കുകയായിരുന്നു.
കോവിഡിനും വേനലിനുമിടയിൽ ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരിക്കും. മലബാറിെൻറ ഭക്ഷ്യകലവറയായ വലിയങ്ങാടിയിൽ മുഴുവൻ ഭാഗവും മേൽക്കൂരയുടെ തണലെത്തുന്നതോടെ രാത്രികാല കച്ചവടം സജീവമാക്കാനുള്ള 'ഉറങ്ങാത്ത തെരുവ്' പദ്ധതി നടപ്പാക്കാനും നഗരസഭ ഉദ്ദേശിക്കുന്നു.
കടപ്പുറത്തിനും റെയിൽവേ സ്േറ്റഷനും തൊട്ടുകിടക്കുന്ന പൈതൃക തെരുവിൽ രാത്രിയിൽ ഭക്ഷ്യവിപണനമടക്കം നടത്താനാണ് പദ്ധതി. കോവിഡ് പ്രതിസന്ധികൾക്ക് ശേഷമേ ഇക്കാര്യത്തിൽ പ്രാരംഭ നടപടികളാവൂ. മേൽക്കൂരയുടെ കാലുകളിൽ വിളക്കുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മേൽക്കൂര വന്നപ്പോൾ വൈകുന്നേരം വെളിച്ചം കുറവാണെന്ന പരാതിയുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.