ഒറ്റപ്പാലം: ചികിത്സയുടെ ഭാഗമായി മരുന്ന് നൽകാനുള്ള ശ്രമത്തിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് പാപ്പാൻ മരിച്ചു. പത്തിരിപ്പാല പേരൂരിലെ കോഴിശ്ശേരി കളംപടി വീട്ടിൽ പരേതനായ വേലായുധന്‍റെ മകൻ വിനോദ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെ മനിശ്ശേരിയിലെ വരിക്കാശ്ശേരി മന വളപ്പിലാണ് സംഭവം. എറണാകുളം ജില്ലയിലെ മൂത്തകുന്നം ക്ഷേത്രത്തിലെ പത്മനാഭനെന്ന കൊമ്പന്‍റെ പരാക്രമമാണ് വിനോദിന്‍റെ ജീവനെടുത്തത്. ചികിത്സയുടെ ഭാഗമായി മന വളപ്പിൽ തളച്ചിരുന്ന ആനക്ക് മരുന്ന് നൽകാനുള്ള ശ്രമത്തിനിടയിൽ വിനോദിനെ കൊമ്പ് വീശി അടിച്ചുതെറിപ്പിച്ച് തറയിലടിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി ക്ഷതമേറ്റ വിനോദിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്. കാലിൽ മുറിവേറ്റ കൊമ്പൻ കുറച്ച് ദിവസങ്ങളായി ചികിത്സയിലാണ്. ചിന്നയാണ് വിനോദിന്‍റെ മാതാവ്. സഹോദരങ്ങൾ: സുരേഷ് ബാബു, ശശികുമാർ. obit_pkd_otpm_vinod_30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.