മലപ്പുറം: മലയാളികളുടെ ഒരുമയുടെ സന്ദേശമുയർത്തി ഗൾഫ് രാജ്യങ്ങളിൽ വൻവിജയത്തോടെ അരങ്ങേറിയ മാധ്യമം ‘ഹാർമോണിയസ് കേരള’ ആദ്യ കേരള എഡിഷൻ അരങ്ങേറാൻ ഇനി രണ്ടു നാൾ മാത്രം. മാനവികതയുടെ മണ്ണായ മലപ്പുറത്ത് ആയുർവേദ നഗരമെന്ന് അടയാളപ്പെടുത്തിയ കോട്ടക്കലിൽ നടക്കുന്ന മാധ്യമം ‘ഹാർമോണിസ് കേരള’ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.
ഹാർമോണിയസ് കേരളയുടെ വേദിയിൽ നടക്കുന്ന ഒരുമയുടെ സംഗമം ‘ഒരു ദേശത്തിന്റെ കഥ’യിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ഒത്തുചേരും. മെലഡിയും അടിച്ചുപൊളി ഗാനങ്ങളുമായി മാധ്യമം ‘ഹാർമോണിയസ് കേരള’ സംഗീതനിശയും അരങ്ങേറും.
മലയാളികളുടെ പ്രിയഗായകരായ സൂരജ് സന്തോഷും നജീം അർഷാദും സംഗീതരാവിൽ പാട്ടിന്റെ മായാജാലം തീർക്കും. ന്യൂജെൻ സിങ്ങിങ് സെൻസേഷനും യുവ പിന്നണി ഗായകനുമായ ജാസിം ജമാലും മിനിസ്ക്രീൻ പ്രേക്ഷകരുടെയും യുവതലമുറയുടെയും ഹരമായ അക്ബർ ഖാനും സംഗീതരാവിൽ പങ്കുചേരും. റിയാലിറ്റി ഷോയിലൂടെ സംഗീതലോകത്തേക്ക് കടന്നുവന്ന്, പഴയതും പുതിയതുമായ തലമുറ ഒരുപോലെ ആസ്വദിക്കുന്ന പാട്ടുകൾ ആലപിച്ച് ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗായകനാണ് ജാസിം.
സൗണ്ട് എൻജിനീയർ, പ്രോഗ്രാമർ, റിഥം ഗിത്താറിസ്റ്റ് എന്നീ നിലകളിലും താരമായ അക്ബർ ഖാൻ ചടുല ഗാനങ്ങളുമായി വേദിയെ ഹരംകൊള്ളിക്കും. റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ക്രിസ്റ്റകലയും നന്ദ ജെ. ദേവനും പാട്ടിന്റെ പാലാഴി തീർക്കും.
മെലഡിയും ഫാസ്റ്റ് നമ്പറുകളും ഒരുപോലെ അവതരിപ്പിച്ച് ആലാപനചാരുതകൊണ്ട് പ്രേക്ഷകരുടെ മനംകവർന്ന പാട്ടുകാരിയാണ് ക്രിസ്റ്റകല. ഹൃദ്യമായ പാട്ടുകളിലൂടെ സംഗീതാസ്വാദകരുടെ മനംമയക്കുന്ന ശബ്ദത്തിനുടമയാണ് യുവഗായിക നന്ദ. പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കാൻ സ്പോട്ട് ഡബ്ബിങ്ങുമായി സിദ്ദീഖ് റോഷനും യുവഗായകൻ സിജു സിയാനും വേദിയുടെ മാറ്റുകൂട്ടാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.