തിരൂർ: 'ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിന്‍റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന ദ്വൈമാസ കാമ്പയിന്‍റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിരോധ നിര പൊതുസമ്മേളനം വെള്ളിയാഴ്ച തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് പാണക്കാട് അബ്ദുറശീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ എന്നിവർ പ്രമേയ പ്രഭാഷണം നടത്തും. മതത്തിന്‍റെ മേൽവിലാസത്തിൽ സ്വന്തം താൽപര്യങ്ങൾക്കായി ആത്മീയത ചമഞ്ഞ് ആത്മീയ മേഖലയെ മലീമസമാക്കുന്ന ചൂഷണ കേന്ദ്രങ്ങളെക്കുറിച്ചും മതങ്ങളുടെ പേരിൽ രാജ്യത്ത് വളരുന്ന തീവ്രവാദ ചിന്തകളുടെ അപകടങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുക എന്നതാണ് കാമ്പയിന്‍റെ ലക്ഷ്യം. വാർത്തസമ്മേളനത്തിൽ അബ്ദുറശീദലി ശിഹാബ് തങ്ങൾ, അനീസ് ഫൈസി മാവണ്ടിയൂർ, മുഹമ്മദലി പുളിക്കൽ, നൗഷാദ് ചെട്ടിപ്പടി, പി.എം. റഫീഖ് അഹ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.