ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന എ​ഫ്.​എ​ന്‍.​എ​ച്ച്.​ഡ​ബ്ല്യു പ​ദ്ധ​തി​യു​ടെ​യും സ്നേ​ഹി​ത ജ​ന്‍ഡ​ര്‍ ഹെ​ല്‍പ് ഡെ​സ്‌​കി​ന്റെ​യും കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗം

‘സ്‌​നേ​ഹി​ത’ തീ​ര​ദേ​ശ മേ​ഖ​ല​യി​ലേ​ക്കും

മ​ല​പ്പു​റം: കു​ടും​ബ​ശ്രീ സ്‌​നേ​ഹി​ത ജ​ന്‍ഡ​ര്‍ ഹെ​ൽ​പ് ഡെ​സ്‌​കി​ന്റെ സേ​വ​ന​ങ്ങ​ള്‍ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ സ്‌​നേ​ഹി​ത കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന എ​ഫ്.​എ​ന്‍.​എ​ച്ച്.​ഡ​ബ്ല്യു പ​ദ്ധ​തി​യു​ടെ​യും സ്‌​നേ​ഹി​ത ജ​ന്‍ഡ​ര്‍ ഹെ​ൽ​പ് ഡെ​സ്‌​കി​ന്റെ​യും കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം സ്‌​നേ​ഹി​ത ജ​ന്‍ഡ​ര്‍ ഹെ​ൽ​പ് ഡെ​സ്‌​കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്തു.

മ​റ്റ് വ​കു​പ്പു​ക​ളു​മാ​യി സം​യോ​ജി​ച്ച് ന​ട​പ്പാ​ക്കേ​ണ്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും യോ​ഗം ച​ര്‍ച്ച ചെ​യ്തു. സ്ത്രീ​ക​ളെ​യും, വി​വി​ധ ലിം​ഗ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ​യും ലിം​ഗ വി​വേ​ച​ന​ങ്ങ​ള്‍ക്കെ​തി​രെ​യും ലിം​ഗാ​ധി​ഷ്ഠി​ത അ​തി​ക്ര​മ​ങ്ങ​ള്‍ക്കെ​തി​രെ​യും പോ​രാ​ടാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക, നി​ര്‍ഭ​യം സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ അ​തി​ജീ​വി​ച്ച് അ​വ​കാ​ശ​ത്തി​ല​ധി​ഷ്ഠി​ത​മാ​യി ജീ​വി​ക്കാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം എ​ന്‍.​ആ​ര്‍.​എ​ല്‍.​എം പ​ദ്ധ​തി ദേ​ശീ​യ വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന മൂ​ന്നാം​ഘ​ട്ട ജെ​ന്‍ഡ​ര്‍ കാ​മ്പ​യി​ന്‍ ന​യി​ചേ​ത​ന 3.0 യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും എ​ഫ്.​എ​ന്‍.​എ​ച്ച്.​ഡ​ബ്ല്യൂ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ എ​സ്.​എ​സ്. സ​രി​ന്‍, അ​സി​സ്റ്റ​ന്റ് ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ഇ. ​സ​നീ​റ, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ റൂ​ബി രാ​ജ്, സ്‌​നേ​ഹി​ത സ്റ്റാ​ഫ്, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

അ​തി​ക്ര​മ​ത്തി​നും പീ​ഡ​ന​ത്തി​നും വി​ധേ​യ​രാ​കു​ന്ന സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മാ​യി 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ സൗ​ജ​ന്യ സ​ഹാ​യ കേ​ന്ദ്ര​മാ​ണ് സ്‌​നേ​ഹി​ത ജ​ന്‍ഡ​ര്‍ ഹെ​ൽ​പ് ഡ​സ്‌​ക്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: ഫോ​ണ്‍ 0483 2735550, ടോ​ള്‍ ഫ്രീ -18004256864.

Tags:    
News Summary - Snehitha to Coast Region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.