പാലക്കാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'സാഹോദര്യത്തണൽ വിരിയിക്കാം' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ഫലവൃക്ഷത്തൈ നട്ട് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് നിർവഹിച്ചു. നേതാക്കൾ പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതി അംഗങ്ങളെ സന്ദർശിച്ചു. നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിനും സമരങ്ങൾക്കും സമരസമിതിക്ക് പിന്തുണ അറിയിച്ചു. നഷ്ടപരിഹാര തുക ഉടൻ നൽകണമെന്ന് നേതാക്കൾ പറഞ്ഞു. പൂട്ടിപ്പോയ കമ്പനിക്ക് മുന്നിൽ ഫ്രറ്റേണിറ്റി നേതാക്കളും സമരസമിതി അംഗങ്ങളും പരിസ്ഥിതി സംരക്ഷണം, നീതി നിഷേധങ്ങൾക്കെതിരെയുള്ള പോരാട്ടം എന്നിവക്കായി പ്രതിജ്ഞയെടുത്ത് വൃക്ഷത്തൈ നട്ടു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, സെക്രട്ടറിമാരായ പി.എച്ച്. ലത്തീഫ്, അമീൻ റിയാസ്, ജില്ല പ്രസിഡന്റ് ഫിറോസ് എഫ്. റഹ്മാൻ, സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, തങ്കവേലു, ശക്തിവേലു, സെയ്ത് പറക്കുന്നം, മുരുകൻ, കാന്തൻ, താഹ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. (പടം. pkg pkd frate. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഫലവൃക്ഷത്തൈ നട്ട് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.