ടോറസ് ലോറിക്ക്​ മുകളിൽ ട്രാൻസ്‌ഫോർമർ മറിഞ്ഞു

വേങ്ങര: മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ടോറസ് ലോറിക്ക് മുകളിൽ ട്രാൻസ്ഫോർമർ മറിഞ്ഞു വീണു. 11ഓളം വൈദ്യുതി തൂണുകൾ മറിഞ്ഞു വീണപ്പോൾ ഒരു തൂൺ പതിച്ചത് മറ്റൊരു ലോറിക്ക് മുകളിലായിരുന്നു. ഞായറാഴ്ച രാവിലെ അച്ചനമ്പലം-ചെരുപ്പടി മല റോഡിൽ പെരണ്ടക്കൽ ക്ഷേത്രത്തിന്​ സമീപമാണ് അപകടം. ക്രഷറിൽനിന്ന്​ എം സാൻഡ്​ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഏഴ് ട്രാൻസ്ഫോർമറുകൾക്കു കീഴിലെ വൈദ്യുതി ബന്ധം തകരാറിലായി. നാല്‌ ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വൈദ്യുതി അധികൃതർ അറിയിച്ചു ------------------ പരിശീലന ക്ലാസ്​ വേങ്ങര: 'സംരംഭകത്വ സാധ്യതകൾ' വിഷയത്തിൽ വേങ്ങര ​േബ്ലാക്ക് കൃഷി വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. സജീവ് ക്ലാസെടുത്തു. വേങ്ങര കൃഷി അസി. ഡയറക്ടർ പ്രകാശ് പുത്തൻ മഠത്തിൽ, കൃഷി ഓഫിസർമാരായ എം. നജീബ്, കെ. ജംഷീദ്, എം. ഷംസീർ, എം.ഡി. പ്രീത, വ്യവസായ വികസന ഓഫിസർ അഷൂഹ്, വേങ്ങര പഞ്ചായത്ത് വ്യവസായ ഇന്‍റേൺ അജയ്, അഖില തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.