ബി.എസ്.എൻ.എൽ ഓഫിസിലെ തീപിടിത്തം: ടെലിഫോണുകൾ പ്രവർത്തിച്ചുതുടങ്ങി ഒരുകോടിയോളം രൂപയുടെ നഷ്ടം ചാവക്കാട്: മുതുവട്ടൂരിലെ ഗുരുവായൂർ ബി.എസ്.എൻ.എൽ ഓഫിസിനുകീഴിലെ ടെലിഫോണുകൾ പ്രവർത്തിച്ചുതുടങ്ങി. കഴിഞ്ഞ 28ന് പുലർച്ച 12.45ഓടെയായിരുന്നു തീപിടിത്തം. സുരക്ഷ ജീവനക്കാരാണ് തീപിടിത്തം ആദ്യംകണ്ടത്. പുക ഉയർന്നത് കണ്ടയുടൻതന്നെ ഗുരുവായൂർ അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയായിരുന്നു. അവർ എത്തിയാണ് തീ അണച്ചത്. ഇതേ തുടർന്ന് ചാവക്കാട് മേഖലയിലെ 2000 ടെലിഫോണുകളുടേയും ഗുരുവായൂർ മേഖലയിലെ 800 ഫോണുകളുടേയും പ്രവർത്തനം നിലച്ചിരുന്നു. കൂടാതെ 800 ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനും തകരാറിലായി. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്ന സംഭവത്തിൽനിന്ന് വെള്ളിയാഴ്ചയോടെയാണ് ആശ്വാസമുണ്ടായത്. യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ഫോണുകളും പ്രവർത്തിച്ചുതുടങ്ങി. കത്തിനശിച്ച സാങ്കേതിക ഉപകരണങ്ങൾ പകരമുണ്ടായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമായെന്ന് ബി.എസ്.എൻ.എൽ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.