തൃശൂരിലെ ബുള്ളറ്റ് മോഷ്ടാക്കൾ തമിഴ്നാട്ടിൽ പിടിയിൽ

പ്രതികളെ കുടുക്കിയത് സി.സി.ടി.വികൾ നിരീക്ഷിച്ച അന്വേഷണം തൃശൂർ: ഗവ. മെഡിക്കൽ കോളജ് മുറ്റത്തുനിന്ന്​ ബുള്ളറ്റ് മോഷ്ടിച്ച സംഘം അറസ്റ്റിൽ. കോവൈ പോത്തന്നൂർ കുറിച്ചിപിരിവു സ്വദേശികളായ ഷാജഹാൻ (ആട് -33), ഷാഹുൽ ഹമീദ് (31) എന്നിവരാണ് പിടിയിലായത്. ഷാജഹാൻ പതിനേഴോളം മോഷണ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിലായാണ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രി മുറ്റത്തുനിന്ന്​ രണ്ട് ബുള്ളറ്റുകൾ മോഷ്ടിച്ചത്​. മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അസി. കമീഷണർ കെ.കെ. സജീവന്‍റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. 45ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തൃശൂർ- പാലക്കാട് അതിർത്തിയിൽ സ്ഥാപിച്ച പൊലീസ് കാമറയിൽനിന്നു ലഭിച്ചതിനെ തുടർന്ന്, ടവർ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷിക്കുകയായിരുന്നു. സംഘം കോയമ്പത്തൂരിലേക്ക് കടന്നതായി മനസ്സിലാക്കി തമിഴ്നാട് പൊലീസ് സ്ക്വാഡ് സഹായത്തോടെ 30ഓളം സി.സി.ടി.വി കാമറകൾ കോയമ്പത്തൂരിൽ പരിശോധിച്ചു. തമിഴ്നാട് ഉക്കടത്തുനിന്ന്​ സംഘത്തെ കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നുതന്നെ രണ്ട് ബുള്ളറ്റുകൾ കണ്ടെടുക്കുകയും ചെയ്തു. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.പി. ജോയ്, സബ് ഇൻസ്പെക്ടർമാരായ ബിജു ടി.ഡി, ശിവദാസ് കെ.കെ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഒ.എസ്. സുഭാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ എം.എ. ബിയോ, കെ.എസ്. അഖിൽ വിഷ്ണു, കെ.കെ. ഗിരീഷ്, സി.എസ്. രാഹുൽ, എം.കെ. പ്രകാശൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. tct_chr3-shahul hameed- ഷാഹുൽ ഹമീദ് tct_chr3- shajahan- ഷാജഹാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.