ചെറുതുരുത്തി: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കേസിന്‍റെ നടപടിക്രമങ്ങൾക്കായി പൊലീസ് കസ്റ്റഡിയിലെടുത്ത് ടൗണിലെ പഴയ മീൻ മാർക്കറ്റിൽ സൂക്ഷിച്ച കാർ നശിപ്പിച്ച ബസ് ജീവനക്കാർ പിടിയിൽ. തൃശൂർ-ഒറ്റപ്പാലം റൂട്ടിൽ സർവിസ് നടത്തുന്ന ചിറയത്ത് ബസിലെ ജീവനക്കാരായ കണ്ണാറ പുത്തൻപുരക്കൽ വീട്ടിൽ റൂഫസ് (38), പുതുശ്ശേരി അനീഷ് ഭവനിൽ അനീഷ് കുമാർ (38) എന്നിവരെയാണ് എസ്.ഐ ബിന്ദുലാലും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ചിറയത്ത് ബസ് നെടുമ്പുര കോടാങ്കിൽ സുനിൽ കുമാറിന്‍റെ (43) കാറിൽ ഇടിച്ചിരുന്നു. പരാതിയെ തുടർന്ന് പൊലീസ് ബസും കാറും കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലെത്തിയ ബസ് ജീവനക്കാർ താക്കോൽ ഉപയോഗിച്ച് കാറിന്‍റെ ബോഡി മുഴുവൻ കുത്തി നശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.