നിലമ്പൂർ: വനപാതയിലൂടെ ജീപ്പിൽ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് വരുന്നതിനിടെ ആദിവാസി കുടുംബം കാട്ടാനക്കൂട്ടത്തിൻെറ മുന്നിൽപ്പെട്ടു. പുഞ്ചക്കൊല്ലി കോളനിയിലെ സന്ധ‍്യ, സുഭാഷ്, ഉമേഷ്, നെടുമുടി എന്നിവരാണ് ആനമറി-പുഞ്ചക്കൊല്ലി വനപാതയിൽ ആനകളുടെ ഇടയിൽപ്പെട്ടത്. സന്ധ‍്യയുടെ കുഞ്ഞിനെ ജീപ്പിൽ ആശുപത്രിയിൽ കൊണ്ടുപോവുന്നതിനിടെ നായർ ഇറക്കത്തിന് സമീപമാണ് സംഭവം. വനപാതക്കരികിൽ മേഞ്ഞിരുന്ന ആനക്കൂട്ടം വാഹനത്തിൻെറ ശബ്ദം കേട്ടതോടെ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അക്രമാസക്തരാകാതെ നിന്ന ആനകൾ ഏറെ നേരം കഴിഞ്ഞ് ഉൾക്കാട്ടിലേക്ക് കയറി. എല്ലാ വർഷവും വനപാതയുടെ ഇരുഭാഗങ്ങളിലും 25 മീറ്റർ വീതം വീതിയിൽ കാടുകൾ വെട്ടിമാറ്റാറുണ്ട്. ഇത്തവണ ഇവ വെട്ടിമാറ്റിയിട്ടില്ല. ഇത് ആദിവാസി കുടുംബങ്ങളുടെ ജീവന് ഏറെ ഭീഷണിയുണ്ടാക്കുന്നുണ്ട്. Nilambur photo-3 ആനമറി-പുഞ്ചക്കൊല്ലി വനപാതയിൽ കാട്ടാനക്കൂട്ടത്തിൻെറ മുന്നിൽപ്പെട്ട ആദിവാസി കുടുംബം Nilambur photo-4 കാട് മൂടി കിടക്കുന്ന ആനമറി-പുഞ്ചക്കൊല്ലി വനപാത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.