Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുഞ്ഞുമായി...

കുഞ്ഞുമായി ആശുപത്രിയിലേക്ക് വരു​േമ്പാൾ ആദിവാസി കുടുംബം കാട്ടാനകളുടെ മുന്നിൽപ്പെട്ടു

text_fields
bookmark_border
കുഞ്ഞുമായി ആശുപത്രിയിലേക്ക് വരു​േമ്പാൾ ആദിവാസി കുടുംബം കാട്ടാനകളുടെ മുന്നിൽപ്പെട്ടു
cancel
നിലമ്പൂർ: വനപാതയിലൂടെ ജീപ്പിൽ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് വരുന്നതിനിടെ ആദിവാസി കുടുംബം കാട്ടാനക്കൂട്ടത്തി‍ൻെറ മുന്നിൽപ്പെട്ടു. പുഞ്ചക്കൊല്ലി കോളനിയിലെ സന്ധ‍്യ, സുഭാഷ്, ഉമേഷ്, നെടുമുടി എന്നിവരാണ് ആനമറി-പുഞ്ചക്കൊല്ലി വനപാതയിൽ ആനകളുടെ ഇടയിൽപ്പെട്ടത്. സന്ധ‍്യയുടെ കുഞ്ഞിനെ ജീപ്പിൽ ആശുപത്രിയിൽ കൊണ്ടുപോവുന്നതിനിടെ നായർ ഇറക്കത്തിന് സമീപമാണ് സംഭവം. വനപാതക്കരികിൽ മേഞ്ഞിരുന്ന ആനക്കൂട്ടം വാഹനത്തി‍ൻെറ ശബ്​ദം കേട്ടതോടെ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അക്രമാസക്​തരാകാതെ നിന്ന ആനകൾ ഏറെ നേരം കഴിഞ്ഞ് ഉൾക്കാട്ടിലേക്ക്​ കയറി. എല്ലാ വർഷവും വനപാതയുടെ ഇരുഭാഗങ്ങളിലും 25 മീറ്റർ വീതം വീതിയിൽ കാടുകൾ വെട്ടിമാറ്റാറുണ്ട്. ഇത്തവണ ഇവ വെട്ടിമാറ്റിയിട്ടില്ല. ഇത് ആദിവാസി കുടുംബങ്ങളുടെ ജീവന് ഏറെ ഭീഷണിയുണ്ടാക്കുന്നുണ്ട്. Nilambur photo-3 ആനമറി-പുഞ്ചക്കൊല്ലി വനപാതയിൽ കാട്ടാനക്കൂട്ടത്തി‍ൻെറ മുന്നിൽപ്പെട്ട ആദിവാസി കുടുംബം Nilambur photo-4 കാട്​ മൂടി കിടക്കുന്ന ആനമറി-പുഞ്ചക്കൊല്ലി വനപാത
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story