സായാഹ്ന ധർണ

താനൂർ: ലൈഫ് ഭവനപദ്ധതിയിലും കുടിവെള്ള പദ്ധതിയിലും താനൂർ നഗരസഭ കാണിക്കുന്ന അവഗണനക്കും, കായിക മന്ത്രി വി. അബ്​ദുറഹിമാനെതിരെ മുസ്​ലിം ലീഗ് നടത്തുന്ന കള്ള പ്രചാരണത്തിനുമെതിരെ സി.പി.എം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിനു മുന്നിൽ നടത്തി. സി.പി.എം എരിയ കമ്മിറ്റി അംഗം എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. താനൂർ ലോക്കൽ സെക്രട്ടറി സി.പി. അശോകൻ അധ്യക്ഷത വഹിച്ചു. തീരദേശ ലോക്കൽ സെക്രട്ടറി കെ.പി. സൈനുദ്ദീൻ, എ.പി. രാമൻ, പി.ടി. അക്ബർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.