അന്താരാഷ്​ട്ര ഭിന്നശേഷി ദിനചാരണം

പൊന്നാനി: ലോക ഭിന്നശേഷി ദിനത്തിൽ വിപുലമായ പരിപാടികളോടെ പൊന്നാനി നഗരസഭ ബഡ്സ് റീഹാബിലിറ്റേഷൻ സൻെറർ. ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. യാസ്പോ പൊറൂക്കരയുടെ നേതൃത്വത്തിൽ 'പാട്ടും കൂട്ടും' കലാപരിപടികളും നടന്നു. പരിപാടി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഷീന സുദേശൻ, കൗൺസിലർമാരായ ഇക്ബാൽ മഞ്ചേരി, ഷാഫി, പി.ടി.എ ഭാരവാഹികളായ റഷീദ് മർവ, മുരളി വിരിത്തറയിൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ്​ ബാലമണി സ്വാഗതവും അധ്യാപിക നിത്യ നന്ദിയും പറഞ്ഞു Photo: MP PNN1: പൊന്നാനി ബഡ്സ് റീഹാബിലിറ്റേഷൻ സൻെററിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.