സഭകളുടെ ഐക്യത്തിന് തടസ്സം ആഭ്യന്തര പ്രശ്നങ്ങൾ -മാർ യുഹനോൻ മാർ മിലിത്തിയോസ്

കല്ലടിക്കോട്: ക്രൈസ്തവ സഭകളുടെ ഐക്യത്തിന്​ തടസ്സമായി നിൽക്കുന്നത് ആഭ്യന്തര പ്രശ്നങ്ങളാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. മാർ യുഹനോൻ മാർ മിലിത്തിയോസ്. കല്ലടിക്കോട്, കരിമ്പ, തച്ചമ്പാറ മേഖലകളിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ ചർച്ചസിൻെറ ഐക്യ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നുന്നു അദ്ദേഹം. കരിമ്പ എക്യൂമെനിക്കൽ ചർച്ചസ് ചെയർമാൻ ഫാ. ഐസക് കോച്ചേരിൽ അധ്യക്ഷത വഹിച്ചു. ഫാ. ചെറിയാൻ ചക്കാലക്കൽ കോർ എപ്പിസ്കോപ്പ, ഫാ. മാർട്ടിൻ കളമ്പാടൻ, ക്രിസ്മസ് ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വിൽസൻ വർഗീസ്, ഫാ. ജേക്കബ് ചുങ്കത്ത്, ഫാ. ജോർജ് മാളിയേക്കൽ, ഫാ. നിമിഷ് ചുണ്ടൻ കുഴിയിൽ, ഫാ. ഗീവർഗീസ് മേലേപീടികയിൽ, ഫാ. നിബു കെ. തോമസ്, ഫാ. ബിജു ജോൺ, ഫാ. ഫ്രാൻസിസ് കുളത്തിങ്കൽ, ഫാ. ഷിജോ ജോൺ, ഫാ. തോമസ് തടത്തിൽ, സി. നോയൽ, സെക്രട്ടറി തമ്പി തോമസ്, ജോയൻറ് സെക്രട്ടറി തോമസ് ആൻറണി, ട്രഷറർ പി.സി. രാജൻ എന്നിവർ സംസാരിച്ചു. കേക്ക് മുറിക്കലും കലാപരിപാടികളും ഉണ്ടായി. കരിമ്പ പാലിയേറ്റിവിനുള്ള ധനസഹായവും വിതരണം ചെയ്തു. പടം) KL KD church കരിമ്പ എക്യൂമെനിക്കൽ ചർച്ചസിൻെറ ഐക്യ ക്രിസ്മസ് ആഘോഷം മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. മാർ യുഹനോൻ മാർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.