കോഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം സമാപിച്ചു

പാലക്കാട്: അടിസ്ഥാന വർഗത്തി​ൻെറ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ പാടെ തച്ചുതകർക്കുന്ന നയങ്ങളും പരിപാടികളുമാണ് കേന്ദ്ര-കേരള സർക്കാറുകൾ പിന്തുടരുന്നതെന്ന്‌ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഒാൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. ടി.യു. രാധാകൃഷ്ണൻ, കെ.എ. തുളസി, സി. ചന്ദ്രൻ, ജോഷ്വ മാത്യു, വി.എസ്. വിജയരാഘവൻ, സുമേഷ് അച്യുതൻ, വി. രാമചന്ദ്രൻ, സി. ബാലൻ, എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, ചാൾസ് ആൻറണി, മുണ്ടൂർ രാമകൃഷ്ണൻ, സാബു. പി. വാഴയിൽ, ടി.വി. ഉണ്ണികൃഷ്ണൻ, സി.കെ. മുഹമ്മദ്‌ മുസ്തഫ, പുത്തൂർ രാമകൃഷ്ണൻ, സതീശൻ സി. ശിവസുന്ദരൻ എന്നിവർ സംസാരിച്ചു. അശോകൻ കുറുങ്ങപ്പള്ളി സ്വാഗതവും സി. രമേഷ് കുമാർ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോഷ്വ മാത്യു അധ്യക്ഷത വഹിച്ചു. പി.കെ. രാജീവൻ, അഡ്വ. ജയ്സൺ തോമസ്, ഇ.ഡി. സാബു, ടി.വി. ഉണ്ണികൃഷ്ണൻ, സി.വി. അജയൻ, ബി.ആർ. അനിൽകുമാർ, സാബു പി. വാഴയിൽ, ഷാജി മാത്യു, സി. ശ്രീകല, പി. ശോഭ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. വിനയകുമാർ അധ്യക്ഷത വഹിച്ചു. 76 പേർ‍ക്ക് കോവിഡ്; 50 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഞായറാഴ്​ച 76 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ മൂന്ന് പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 72 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും. 50 പേർ‍ക്കാണ് രോഗമുക്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.