ശ്രീകൃഷ്ണപുരം:തലയെടുപ്പ് കൊണ്ട് ഉത്സവ പറമ്പുകളെ പ്രകമ്പനം കൊള്ളിച്ച ഗജരാജൻ മംഗലാം കുന്ന് രാമചന്ദ്രൻ ചെരിഞ്ഞു.ഞായറാഴ്ച്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.70 വയസ്സ് പ്രായമുണ്ടായിരുന്നു.കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നു രാമചന്ദ്രൻ മൂന്ന് ദിവസം മുമ്പ് അപസ്മാര രോഗത്തെ തുടർന്ന് തളർന്നു വീഴുകയായിരുന്നു.ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ.കഴിഞ്ഞ മാസം ആന തറവാട്ടിൽ നിന്നും ഗജേന്ദ്രനും, രാജനും വിടവാങ്ങിയിരുന്നു.ഏതാനും മാസങ്ങൾക്ക് മുമ്പ് മംഗലാംകുന്ന് ഗണപതിയും,ആനപ്രേമികളുടെ ഹരമായിരുന്നു ഗജ കേസരി മംഗലാംകുന്ന് കർണ്ണനും യാത്രയായത് ആന തറവാടിന് തീരാ നഷ്ട്ടമായിരുന്നു. സ്വഭാവശുദ്ധി കൊണ്ടും,അനുസരണ കൊണ്ടും കൊണ്ടും രാമചന്ദ്രൻ മറ്റുള്ള ഗജവീരന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു. എഴുന്നള്ളിപ്പുകളിൽ തികഞ്ഞ അച്ചടക്കം പാലിച്ചിരുന്ന രാമചന്ദ്രൻ ഉത്സവപ്രേമികളുടെ ഹരമായിരുന്നു.പ്രത്യേകിച്ച് അസുഖങ്ങളൊന്നും വരാത്ത രാമചന്ദ്രന് എല്ലാ വർഷവും സുഖചികിത്സ നൽകാറുണ്ട്.മുത്തു,നാട്ടാമൻ, ആനചന്തം തുടങ്ങിയ സിനിമകളിലും രാമചന്ദ്രൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് pkg elephant1, pkg elephant2 മംഗലാംകുന്ന് രാമചന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.