ഇസ്​ലാമിക കലാസാഹിത്യ മൽസരം

ഇസ്​ലാമിക കലാസാഹിത്യ മത്സരം തിരൂർ: വിദ്യാർഥികളിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി മത പ്രത്യയശാസ്ത്ര പ്രചാരണത്തിനായി ഉപയോഗിക്കാൻ മദ്​റസ അധ്യാപകർ ശ്രമിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. തിരൂർ റേഞ്ച്​ മുസാബഖ ഇസ്​ലാമിക കലാ സാഹിത്യ മത്സരം മതിലിങ്ങൽ അൽ മദ്റസത്തുൽ ഇസ്​ലാമിയയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി. മുസ്തഫൽ ഫൈസി മുഖ്യാതിഥിയായി. സമസ്ത പൊതുപരീക്ഷ ക്ലാസുകളിൽനിന്ന്​ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുള്ള അവാർഡ് കീഴേടത്തിൽ ഇബ്രാഹിം ഹാജി വിതരണം ചെയ്തു. കെ.പി. ഷാഫി ഹാജി പതാക ഉയർത്തി. mw musabaka : തിരൂർ റേഞ്ച് മുസാബഖ ഇസ്​ലാമിക കലാ സാഹിത്യ മത്സരം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.