ഒരു നോക്ക് കാണാൻ നാടൊഴുകിയെത്തി

മഞ്ചേരി: ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നാട് മുഴുവൻ ഒഴുകിയെത്തി. പോസ്​റ്റ്​മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്​ച വൈകീട്ട് ഏഴരയോടെയാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ ആംബുലൻസ് മാർഗം ആനക്കയത്തേക്ക് കൊണ്ടുപോയത്. ചേപ്പൂരിലെ ഉസ്മാ​ൻെറ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. അയൽവാസികളും നാട്ടുകാരുമടക്കം നിരവധി പേരാണ് ഇവിടേക്ക് എത്തിയത്. പലരും തേങ്ങലടക്കാൻ പാടുപെട്ടു. പ്രാർഥനക്ക് ശേഷം ചേപ്പൂർ ജുമമസ്ജിദ് ഖബർസ്ഥാനിൽ മൂവരെയും ഖബറടക്കി. ഒരേസ്ഥലത്താണ് മൂന്ന് പേർക്കും അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കിയത്. ഓട്ടോ ഡ്രൈവർ ഹസ്സൻകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്​റ്റ്​മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഇതേ പള്ളിയിൽ ഖബറടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.