കോട്ടക്കലിൽ ഡീ-അഡിക്​ഷന്‍ ക്യാമ്പ്​ ആരംഭിച്ചു

കോട്ടക്കല്‍: ലഹരിവസ്‍തുക്കള്‍ക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കാൻ പീപ്ള്‍സ് ഫൗണ്ടേഷനും ഐഡിയല്‍ റിലീഫ് വിങ്ങും സംയുക്തമായി പറപ്പൂര്‍ ശാന്തിനികേതന്‍ കാമ്പസില്‍ സംഘടിപ്പിക്കുന്ന ഡീ-അഡിക്​ഷൻ ക്യാമ്പ് പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ്​ സലീം മമ്പാട് അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്‌തീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറ്​ വി. സലീമ, വൈസ് പ്രസിഡൻറ്​ സി. കുഞ്ഞഹമ്മദ്, ജനപ്രതിനിധികളായ എടക്കണ്ടൻ സുമയ്യ, താഹിറ ടീച്ചർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായിൽ, ഐ.ആർ.ഡബ്ല്യു സ്​റ്റേറ്റ് കോഓഡിനേറ്റർ ബഷീർ ശർഖി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ നാസർ കീഴുപറമ്പ്, പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.എ. മജീദ്, ഡോ. കെ. മുഹമ്മദ് ഇസ്മായിൽ, മലബാർ എജുക്കേഷനൽ ട്രസ്​റ്റ്​ ചെയർമാൻ ടി.ടി. അലവിക്കുട്ടി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ. അബ്​ദുറഹീം സ്വാഗതവും കൺവീനർ കെ.വി. ഫൈസൽ നന്ദിയും പറഞ്ഞു. kkl 200 camp പറപ്പൂര്‍ ശാന്തിനികേതന്‍ കാമ്പസില്‍ ആരംഭിച്ച ഡീ-അഡിക്​ഷൻ ക്യാമ്പിൽ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.