ഏകദിന ശിൽപശാല

മഞ്ചേരി: ജലത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ജലം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഭൂജല വകുപ്പ് ജില്ല ഓഫിസിന്‍റെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിലെ കൗൺസിലർമാർക്കായി സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് ജില്ല ഓഫിസർ ഇൻ ചാർജ് കെ.ബി. ജോഷിലാൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മരുന്നൻ മുഹമ്മദ്, ടി.എം. നാസർ, സി. സക്കീന, ജസീനാബി അലി, പ്രതിപക്ഷ കൗൺസിലർ മരുന്നൻ സാജിദ് ബാബു, നഗരസഭ സെക്രട്ടറി എം. സുഗധകുമാർ, ഡ്രില്ലർ മെക്കാനിക് കെ.ജെ. ഷിജു, സർവേയർ കെ.ആർ. ദ്വിതീയ എന്നിവർ സംസാരിച്ചു. ജൂനിയർ ജിയോഫിസിസ്റ്റ് ദിലീപ് അമർനാഥ്​, ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് അരുൺ പ്രഭാകർ എന്നിവർ ക്ലാസെടുത്തു. me shilpashala : മഞ്ചേരി നഗരസഭയിലെ കൗൺസിലർമാർക്കായി സംഘടിപ്പിച്ച നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.