തിരൂർ: തുഞ്ചൻ മെമ്മോറിയൽ കോളജിലെ മലയാള വിഭാഗം മുൻവകുപ്പധ്യക്ഷനും പ്രമുഖ സാംസ്കാരിക പ്രവർത്തകനും പുലാമന്തോൾ തിരുനാരായണപുരം സ്വദേശിയുമായ പ്രൊഫ. എം. ഉമ്മർ തന്റെ ഗ്രന്ഥശേഖരത്തിൽനിന്ന് തൊള്ളായിരത്തോളം ഗ്രന്ഥങ്ങൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലക്ക് കൈമാറി. ചടങ്ങിൽ എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ.എം. അനിൽ പ്രൊഫ. ഉമ്മറിനെ പൊന്നാട അണിയിച്ചു. സാഹിത്യരചന സ്കൂൾ അസോ. പ്രൊഫസർ. കെ. ബാബുരാജൻ സർവകലാശാലക്ക് വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.