റെയിൽവേ സുരക്ഷ ഭിത്തി നിർമാണം: ഭീമ ഹരജി നൽകി

താനൂർ: വട്ടത്താണി പ്രദേശത്ത് പൊതുജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്യം തടയുന്ന വിധം റെയിൽവേ സുരക്ഷാഭിത്തി നിർമിക്കുന്നതിനെതിരെ ജനപ്രതിനിധികളും പൊതുജനങ്ങളും രംഗത്തുവന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനും പരിഹാരം കാണുന്നതിനുമായി നാട്ടുകാർ ചെന്നൈ സതേൺ റയിൽവേ മാനേജർക്ക് ഭീമ ഹരജി നൽകി. പഞ്ചായത്ത് അംഗം സുലൈമാൻ ചാത്തേരി, മുൻ അംഗം തൈക്കാട്ട് റസാഖ്, മൻസൂർ നെച്ചപ്പറമ്പിൽ എന്നിവരാണ് നിവേദനം നൽകിയത്. നേരത്തെ പാലക്കാട് റീജനൽ മാനേജർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച സ്ഥലം സന്ദർശിച്ച ഇ.ടി. മുഹമ്മദ്​ ബഷീർ എം.പിയോട് നാട്ടുകാർ പരാതി ബോധിപ്പിക്കുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി, ബ്ലോക്ക് പ്രസിഡന്റ് കെ. സൽമത്ത്, യു.ഡി.എഫ് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണം നടന്നത്. റെയിൽവേ മന്ത്രിയായ സ്ഥലം എം.എൽ.എ വിഷയത്തിൽ പ്രതികരിക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. തെരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച വട്ടത്താണി ഓവർബ്രിഡ്ജ് യാഥാർഥ്യമാക്കാത്തതിന് പുറമെ പൊതുജനങ്ങൾക്ക് ഭീഷണിയായ റെയിൽവേ മതിലിന്റെ കാര്യത്തിലും മന്ത്രി മൗനം പാലിക്കുന്നതിലും ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.