വളാഞ്ചേരി: ദേശീയപാതയിലെ പ്രധാന അപകടകേന്ദ്രമായ വട്ടപ്പാറ വളവിന് താഴെയുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽ കിടക്കുന്ന കണ്ടെയ്നർ ലോറി ആഴ്ചകളായിട്ടും മാറ്റിയില്ല. ഹരിയാനയിൽനിന്ന് ഉരുക്കുനിർമാണ സാമഗ്രികളുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന കണ്ടെയ്നർ നിയന്ത്രണംവിട്ട് വട്ടപ്പാറ മുഖ്യവളവിലെ 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. സുരക്ഷ ഭിത്തിയും സുരക്ഷ കമ്പിവേലിയും തകർത്താണ് ലോറി മറിഞ്ഞത്. സാധനസാമഗ്രികൾ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും ലോറി മാറ്റാൻ നടപടി സ്വീകരിച്ചിട്ടില്ല. നിയന്ത്രണംവിട്ട് വരുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞാൽ നിശ്ശേഷം തകരുന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ പലപ്പോഴും വാഹന ഉടമകൾ ശ്രദ്ധിക്കാറുമില്ല. താഴ്ചയിൽ മറിഞ്ഞുകിടക്കുന്ന വാഹനങ്ങളിലെ ചരക്കുകളും അപകടത്തിൽപെടുന്ന വാഹനങ്ങളും പ്രധാന റോഡിൽ എത്തിക്കാൻ ഉടമകൾക്ക് വലിയ ചെലവ് വരാറുണ്ട്. ഇവിടെ അപകടത്തിൽപെടുന്ന വാഹനങ്ങളിലേറെയും അന്തർ സംസ്ഥാനത്ത് നിന്നുള്ളവയാണ്. MP VNCY 2 Vattappara Lory.jpg വട്ടപ്പാറ വളവിന് താഴെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കിടക്കുന്ന അപകടത്തിൽപെട്ട കണ്ടെയ്നർ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.