100 രൂപയുടെ മുദ്രപത്രം കിട്ടാനില്ല; വലഞ്ഞ് ജനം

തേ​ഞ്ഞി​പ്പ​ലം: 100, 500 രൂ​പ​യു​ടെ​യും മു​ദ്ര​പ​ത്ര​ങ്ങ​ള്‍ക്ക് ജി​ല്ല​യി​ല്‍ ക്ഷാ​മം. 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്രം തീ​രെ കി​ട്ടാ​നി​ല്ലാ​ത്ത​തി​നാ​ല്‍ ക​രാ​റു​ക​ള്‍ എ​ഴു​താ​നും മ​റ്റു​മാ​യി 500 രൂ​പ​യു​ടെ മു​ദ്ര​പ​ത്രം വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട നി​ര്‍ബ​ന്ധി​താ​വ​സ്ഥ​യി​ലാ​ണ് ജ​നം. ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​തെ 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​നാ​യി വെ​ണ്ട​ര്‍മാ​രു​ടെ ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് പ​ല​രും. 500 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ ഇ​തി​നും ട്ര​ഷ​റി​ക​ളി​ല്‍ ക്ഷാ​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തും തീ​ര്‍ന്നാ​ല്‍ പി​ന്നെ 1000 രൂ​പ​യു​ടേ​ത് ഉ​പ​യോ​ഗി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​കും.

ഇ ​സ്റ്റാ​മ്പി​ങ് രീ​തി ന​ട​പ്പാ​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം കാ​ര​ണം മു​ദ്ര​പ​ത്ര​ങ്ങ​ള്‍ പു​തു​താ​യി അ​ച്ച​ടി​ക്കു​ന്നി​ല്ല. അ​ച്ച​ടി​ച്ച​വ വി​റ്റു​തീ​ര്‍ക്കു​ക​യാ​ണ്.

ഇ​താ​ണ് ക്ഷാ​മ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. കെ.​എ​സ്.​ഇ.​ബി​യി​ലേ​ക്കും ബാ​ങ്ക്, വാ​യ്പ ആ​വ​ശ്യ​ങ്ങ​ള്‍ക്കും വ​സ്തു​വി​ല്‍പ​ന, വാ​ട​ക, വാ​ഹ​നം ക​രാ​റു​ക​ള്‍ എ​ന്നി​വ​ക്കും ഉ​ട​മ്പ​ടി എ​ഴു​താ​നു​മാ​യാ​ണ് 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Tags:    
News Summary - 100 rupee stamp not available; People are stuck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.