മലപ്പുറം: സി.പി.എം ജില്ല സമ്മേളനം ഡിസംബർ 27, 28, 29 തീയതികളിൽ തിരൂരിൽ നടക്കുെമന്ന് സ്വാഗതസംഘം ചെയർമാൻ മന്ത്രി വി. അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രതിനിധി സമ്മേളനം 27ന് രാവിലെ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗരിയില്‍ മുതിര്‍ന്ന പ്രതിനിധി ടി.കെ. ഹംസ പതാക ഉയര്‍ത്തും. 16 ഏരിയ കമ്മിറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 170 പ്രതിനിധികളും 34 ജില്ല കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 204 പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
26ന് പകല്‍ മൂന്നിന് പതാക, ദീപശിഖ, കൊടിമര ജാഥകള്‍ പ്രയാണമാരംഭിക്കും. പതാക ജാഥ ഇ.കെ. ഇമ്പിച്ചിബാവയുടെ പൊന്നാനിയിലെ വസതിയില്‍ സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 28ന് ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിയും ജില്ല സെക്രട്ടറിയും മറുപടി പറയും. 29ന് ജില്ല കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
വൈകീട്ട് നാലിന് കെ.പി. മൊയ്തീന്‍കുട്ടി നഗറില്‍ പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജില്ല സമ്മേളന കാലയളവിനെക്കാൾ ഇക്കുറി ജില്ലയിൽ 415 ബ്രാഞ്ചുകൾ പാർട്ടിക്ക് വർധിച്ചെന്ന് ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു. 22 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നെതന്നും അദ്ദേഹം അവകാശപ്പെട്ടു. വാർത്തസമ്മേളനത്തിൽ പി. നന്ദകുമാർ എം.എൽ.എ, വി.പി. അനിൽ, ഇ. ജയൻ, ഹംസക്കുട്ടി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.