മലപ്പുറം: കഞ്ചാവ് കടത്തുകയായിരുന്ന ലോറിയിൽനിന്ന് പിടികൂടിയ 500 പാക്കറ്റ് സിമൻറ് ലേലത്തിന്. കാളികാവ് ഭാഗത്തുനിന്ന് കഴിഞ്ഞ നവംബറിൽ 767 കിലോ കഞ്ചാവ് കടത്തുകയായിരുന്ന ലോറിയിലെ സിമൻറു പാക്കറ്റുകളാണിവ.
സിമൻറു ചാക്കുകളുടെ മറവിൽ ആന്ധ്രാപ്രദേശിൽനിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെൻറ് ആന്‍ഡ് ആൻറി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് വിഭാഗമാണ് ഇവ പിടികൂടിയത്. ഡ്രൈവർ, വിതരണ ഏജൻറ് ഉൾപ്പെടെ നാല് പേർ ജയിലിലാണ്. തുടർ അന്വേഷണത്തിന് കോഴിക്കോട് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. സിമൻറ് ലേലത്തിന് പി.ഡബ്ല്യു.ഡി വിഭാഗമാണ് വില നിശ്ചയിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഓഫിസില്‍ നടത്തിയ ലേലത്തിൽ ആരും ഏറ്റെടുക്കാൻ എത്തിയില്ല. രണ്ടാമത്തെ ലേലം വെള്ളിയാഴ്ച നടക്കും. ഫോണ്‍: 0483-2735431, 9496002870, 9400069648.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.