തേഞ്ഞിപ്പലം: അപകട സാഹചര്യങ്ങളിൽ യാത്രക്കാർക്ക് രക്ഷപ്പെടാൻ ബസുകളിൽ എക്സിറ്റ് സംവിധാനം സജ്ജീകരിക്കണമെന്ന നിയമം കടലാസിൽ. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുക്കാതെ പല സ്വകാര്യ ബസുകളും പുറത്തുകടക്കൽ സംവിധാനങ്ങൾ ഇല്ലാതെയാണ് സർവിസ് നടത്തുന്നത്.
വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് പ്രവേശന വാതിലുകൾ വഴിയല്ലാതെ തന്നെ പുറത്തു കടന്ന് രക്ഷപ്പെടാനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് നിയമം. ബസുകൾക്ക് പിറകിലും വശങ്ങളിലും ഇവ ഉണ്ടായിരിക്കണം. എന്നാൽ ഇതെല്ലാം വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പരിശോധിക്കപ്പെടാറെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.