വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​ക്കാ​നു​ള്ള ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി കാ​ത്തി​രി​ക്കു​ന്ന യു​വാ​ക്ക​ൾ

യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പ് തു​റ​ക്കാ​ൻ ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി യു​വ​സം​ഘം

കാ​വ​നൂ​ർ: ലോ​ക്ഡൗ​ൺ സ​മ​യ​ത്ത്​ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ക​യാ​ണ് കാ​വ​നൂ​ർ ത​ഖ് വാ​ബാ​ദി​ലെ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കും ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കും മ​റ്റും യാ​ത്ര​ക്കാ​ർ​ക്കും നോ​മ്പു​തു​റ​ക്കാ​നു​ള്ള ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ത​ഖ് വാ​ബാ​ദ് ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി​ന് കീ​ഴി​ൽ ഇ​വ​ർ.

അ​രീ​ക്കോ​ട്-​മ​ഞ്ചേ​രി റൂ​ട്ടി​ൽ ഇ​ള​യൂ​രി​ൽ മി​നി ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച അ​ന്നു​മു​ത​ൽ എ​ല്ലാ​ദി​വ​സ​വും ഇ​വ​രു​ടെ സേ​വ​നം ന​ട​ക്കു​ന്നു​ണ്ട്.

ട്ര​സ്​​റ്റി​ന് കീ​ഴി​ൽ എ​ല്ലാ മാ​സ​വും ത​ഖ്‌​വാ ബാ​ദ് പ്ര​ദേ​ശ​ത്തെ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വീ​ടു​ക​ളി​ൽ 1000 രൂ​പ​യു​ടെ ടോ​ക്ക​ണും ന​ൽ​കു​ന്നു​ണ്ട്.

Tags:    
News Summary - A group of young people with food parcels to break the fast for travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.