തേഞ്ഞിപ്പലം: സര്‍വകലാശാല ക്യാമ്പസ് പരിസരം കേന്ദ്രീകരിച്ച് വിദ്യാർഥികള്‍ക്കും അന്തർസംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി വില്പന നടത്തിയ കേസില്‍ പിടിയിലായ ബംഗാള്‍ സ്വദേശി റിമാന്‍ഡില്‍. ബര്‍ദമാന്‍ സ്വദേശി ഇമ്രാന് അലി ഷെയ്ക്കാണ് (28) കോഹിനൂരില്‍ നിന്ന് അഞ്ചര കിലോയോളം കഞ്ചാവുമായി പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ പ്രദേശത്തെ ലഹരികടത്ത് സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇമ്രാന് അലി ഷെയ്ക്കിനെതിരെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നാട്ടില്‍ കേസുണ്ട്.
ഈ കേസില്‍ ജയിലില്‍ കിടന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ് ഢിയുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം എസ്.ഐ വിപിന്‍. വി. പിള്ള, പൊലീസ് ഉദ്യോഗസ്ഥരായ കൃഷ്ണദാസ്, അനീഷ്, വിവേക് എന്നിവരും ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.