10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വ​ളാ​ഞ്ചേ​രി: പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. വ​ളാ​ഞ്ചേ​രി കാ​വും​പു​റം കാ​രി​ക്ക​ത്ത​റ വീ​ട്ടി​ൽ അ​ഫ്സ​ലാ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്. ആ​ന്ധ്ര​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന​ക്കാ​യി ഇ​യാ​ളു​ടെ ചെ​ങ്കു​ണ്ട​ൻ പ​ടി​യി​ലെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

പൊ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​ധീ​ർ, മു​ഹ​മ്മ​ദ് റാ​ഫി, എ.​എ​സ്.​ഐ ബി​ജു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ജ​യ​പ്ര​കാ​ശ്,

ദീ​പ​ക്, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്, ശ്രീ​ജി​ത്ത്, ക്ലി​ൻ​റ്, ഷൈ​ലേ​ഷ്, മ​നു എ​ന്നി​വ​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​ച്ച​ക്ക​റി ക​ച്ച​വ​ട​ത്തി​ന്റെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Tags:    
News Summary - A young man was arrested with 10 kg of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.