എടപ്പാൾ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത അപകടപാതയായി മാറുകയാണ്. നവംബറിൽ മാത്രം 10 വാഹനാപകടത്തിൽ 34 പേർക്ക് പരിക്കേറ്റു. രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. ഈ അപകടങ്ങൾ സംസ്ഥാനപാതയിൽ എടപ്പാൾ നടുവട്ടത്തിനും മലപ്പുറം ജില്ല അതിർത്തിയായ കോലിക്കരക്കും ഇടയിലെ ആറ് കിലോമിറ്റർ ദൂരപരിധിക്കുള്ളിലാണ്.
ആറ് മാസത്തിനിടെ സംസ്ഥാന പാതയിൽ കുറ്റിപ്പുറത്തിനും-ചങ്ങരംകുളത്തിനിടയിൽ 50ഓളം വാഹനാപകടത്തിൽ നാല് പേരാണ് മരിച്ചത്. എടപ്പാളിനും-കുറ്റിപ്പുറത്തിനിടയിലും അപകടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും നവംബറിൽ താരതമ്യേന കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നവംബർ 28ന് മൂന്ന് അപകടങ്ങളാണ് നാല് കിലോമീറ്റർ ദൂരപരിധിയിൽ സംഭവിച്ചത്. അമിതവേഗതയിൽ വാഹനങ്ങൾ ചിറിപ്പായുന്നതാണ് മിക്ക അപകടത്തിനും കാരണം. സംസ്ഥാനപാതയിൽ കാലടിത്തറയിലും കാവിൽപ്പടിയിലും എ.ഐ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനാപകടങ്ങൾക്ക് കുറവൊന്നുമില്ല. സംസ്ഥാനപാതയിൽ പലയിടത്തും സുരക്ഷ മുന്നറിയിപ്പ് ബോർഡുകളും ഇല്ല . അപകടങ്ങൾ നിത്യ സംഭവമായിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.