പുലാമന്തോൾ: പെൺകരുത്ത് നിറഞ്ഞുനിന്ന അക്ഷരവീട് സമർപ്പണ വേദിയിൽ കായികമന്ത്രിയുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധ നേടി ആയോധനകല പ്രദർശനം. വുഷു ചാമ്പ്യൻ ഗ്രീഷ്മയും സഹപ്രവർത്തകരുമാണ് കളരിയും വുഷുവും അവതരിപ്പിച്ചത്. ഗ്രീഷ്മക്ക് പുറമെ കളരി അഭ്യാസികളായ ഗോപിക, സുനിഷ, ആർദ്ര, ആദിത്യ എന്നിവരും കളരിയുടെ മുറകൾ പയറ്റി.
കളരിയിലെ വാളും പരിചയും, വന്ദനം, വലിയവടി, െചറുവടി, വടിവീശൽ, നീട്ടുകഠാര തുടങ്ങിയവയും അവയുടെ പ്രയോഗങ്ങളും പെൺകുട്ടികൾ അവതരിപ്പിച്ചു. വുഷുവിലെ ദാവൂഷു, ഗുൻഷു എന്നീ ചലനനീക്കങ്ങൾ അവതരിപ്പിച്ച് വുഷു ചാമ്പ്യൻ ഗ്രീഷ്മയും സദസ്യരുടെ ശ്രദ്ധ നേടി.
പ്രദർശനങ്ങൾ വീക്ഷിച്ച കായികമന്ത്രി വി. അബ്ദുറഹ്മാനും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖയും ഇവരെ അഭിനന്ദിച്ചു. കായികപഠനത്തിനും ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനും ആവശ്യമെങ്കിൽ എന്ത് സഹായവും തേടാമെന്ന് മന്ത്രി ഗ്രീഷ്മക്ക് ഉറപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.