കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാറിന്റെയും ഇന്റേണൽ വിജിലൻസ് ഓഫിസർ പി.കെ ഖാലിദിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രണ്ടാം തവണയാണ് പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തുന്നത്.
ലൈഫ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയതായും അനർഹർ ലിസ്റ്റിൽ മുകളിലെത്തിയതായുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അർഹരായവർ ലിസ്റ്റിൽ നിന്ന് പുറത്താവുകയോ താഴേത്തട്ടിലേക്ക് തള്ളപ്പെടുകയോ ചെയ്തതായും പരാതിയുയർന്നിരുന്നു. മുപ്പത് പേരാണ് ലിസ്റ്റിൽ കയറിക്കൂടിയത്. ഇതാണ് പരാതിക്കും വിജിലൻസ് പരിശോധനക്കും കാരണമായത്.
പരാതിയുയർന്ന പതിനാറാം വാർഡിലെ ലിസ്റ്റിൽ നിന്ന് തഴയപ്പെട്ടവരെ കണ്ട് ഉദ്യോഗസ്ഥർ വസ്തുത പരിശോധിച്ചു. വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ വിഭാഗം എസ്.സി.പി.ഒമാരായ സന്തോഷ്, വിജയകുമാർ, സി.പി.ഒ ശ്യാമ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്കായി റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാർ അറിയിച്ചു. അതേസമയം, രണ്ട് തവണ നൽകിയ അപ്പീലുകളിൽ തള്ളപ്പെട്ടവർ ഗ്രാമസഭ തീരുമാനപ്രകാരം നൽകിയ അപേക്ഷയും രേഖകളും ലൈഫ് പദ്ധതിയുടെ സൈറ്റിൽ അപ് ലോഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.