കാ​ലി​ഗ്ര​ഫി ര​ച​ന​യി​ൽ അ​മ​ൽ ജു​മാ​ൻ

വ​ര​യു​ടെ ലോ​ക്ക് തു​റ​ന്ന് അ​മ​ലി​െൻറ പെ​ൻ​സി​ൽ

ഇ​ട​ക്ക് നി​ർ​ത്തി​വെ​ച്ച ചി​ത്രം​വ​ര​യും കാ​ലി​ഗ്ര​ഫി ര​ച​ന​യും പൊ​ടി​ത​ട്ടി​യെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി അ​മ​ൽ ജു​മാ​ന് കോ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ലം. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഫ​ലം കാ​ത്തി​രി​ക്ക​വെ മി​ടു​ക്ക‍െൻറ പെ​ൻ​സി​ലി​ൽ രാ​ഷ്​​ട്ര​പി​താ​വ് തൊ​ട്ട് കാ​യി​ക, സി​നി​മാ​താ​ര​ങ്ങ​ളു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യു​മെ​ല്ലാം ചി​ത്ര​ങ്ങ​ൾ വി​രി​ഞ്ഞു.

വി​ഡി​യോ ആ​ൽ​ബ​ത്തി​ന് വേ​ണ്ടി അ​റ​ബി കാ​ലി​ഗ്ര​ഫി ര​ച​ന​യി​ലാ​ണ് അ​മ​ൽ ജു​മാ​നി​പ്പോ​ൾ. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി, അ​ന്താ​രാ​ഷ്​​ട്ര ഫു​ട്ബാ​ള​ർ അ​ന​സ് എ​ട​ത്തൊ​ടി​ക, ന​ട​ൻ ടൊ​വീ​നോ തോ​മ​സ് തു​ട​ങ്ങി​യ​വ​രെ വ​ര​ച്ചി​ട്ടു​ണ്ട്.

മേ​ൽ​മു​റി എം.​എം.​ഇ.​ടി സ്കൂ​ളി​ൽ​നി​ന്ന് ഈ ​വ​ർ​ഷം പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി കോ​ഡൂ​ർ മ​ങ്ങാ​ട്ടു​പു​ലം ക​രീ​പ്പ​റ​മ്പ് ചോ​ല​ക്കാ​പ്പ​റ​മ്പ​ൻ അ​ഷ്ക​റ​ലി​യു​ടെ​യും സു​മ​യ്യ​യു​ടെ​യും മ​ക​നാ​ണ്.

ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ൺ താ​ര​മാ​യ അ​മ​ൽ ജു​മാ​ൻ സം​സ്ഥാ​ന സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. സ​ഹോ​ദ​രി ആ​മി​ന ഹെ​ന്ന ചെ​സ് താ​ര​മാ​ണ്. ഐ.​സി.​എ​സ്.​ഇ സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന​വ​രു​ടെ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഹെ​ന്ന മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. പി​താ​വ് അ​ഷ്ക​റ​ലി മ​ല​പ്പു​റം ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.