ചങ്ങരംകുളം: ഉദിനുപറമ്പിൽ കാർ കത്തിച്ച വീടുകളിൽ പ്രതിയുമായി ചങ്ങരംകുളം പൊലീസ് തെളിവെടുപ്പ് നടത്തി. പൂക്കരത്തറ ആലപ്പാട്ട് അക്ബർ സാദിക്കിനെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. ഇന്നോവ കാർ കത്തിച്ച ഉദിനുപറമ്പിലെ സക്കീറിന്റെ വീട്ടിലും തൊട്ടടുത്ത് ജീപ്പ് കത്തിച്ച നസിറുദ്ദീന്റെ വീട്ടിലുമാണ് തെളിവെടുത്തത്. തെളിവെടുപ്പിന് എത്തിച്ച സ്ഥലത്തുണ്ടായിരുന്ന കാർ ഉടമകളോട് പ്രതി പ്രകോപിതനാകുകയും ഭീഷണി മുഴക്കുകയും ചെയ്തത് ചെറിയ തോതിൽ വാക്കേറ്റത്തിന് ഇടയാക്കിയെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഉടനെ പ്രതിയുമായി മടങ്ങുകയും ചെയ്തു.
പ്രതിയുടെ വീട്ടിലും പ്രതി സംഭവസ്ഥലത്ത് എത്തിയ ബുള്ളറ്റ് സൂക്ഷിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി. കത്തിച്ച വാഹനങ്ങളുടെ ഉടമകളോട് പ്രതിക്കുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് വാഹനം കത്തിക്കുന്നതിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൃത്യത്തിന് മുമ്പ് തന്നെ വാഹനങ്ങൾ കത്തിക്കുമെന്ന് പ്രതി വാഹന ഉടമകൾക്ക് ഭീഷണി സന്ദേശം അയച്ചിരുന്നു.
കൂടാതെ പ്രതി സംഭവസ്ഥലത്ത് വന്ന് പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
റിമാൻഡിലായിരുന്ന പ്രതിയെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. ചങ്ങരംകുളം എസ്.ഐ റഫീക്കിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.