മൊറയൂർ: സംസ്ഥാന സാക്ഷരത മിഷെൻറ സാക്ഷരത പരീക്ഷ എഴുതുന്നവരിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ് സുബൈദുമ്മ പ്രായത്തിൽ തളരാതെ പരീക്ഷ എഴുതി. സാക്ഷരത മിഷെൻറ കീഴിൽ നടന്ന മികവുത്സവം 2021 സാക്ഷരത പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും പ്രായം കൂടിയ പരീക്ഷാർഥി മൊറയൂർ പഞ്ചായത്ത് മൂന്നാം വാർഡ് എടപ്പറമ്പ് കുടുംബിക്കലിലെ പുലിയോടത്ത് സുബൈദുമ്മയാണ്.
കഴിഞ്ഞ വർഷം പേരക്കുട്ടികളോടൊപ്പം ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത് സമൂഹ മാധ്യമത്തിലൂടെ വൈറലായ സുബൈദുമ്മ പിന്നീട് കിട്ടിയ അഭിനന്ദനങ്ങളുടെ പ്രചോദനത്തിൽ പേരക്കുട്ടികളായ മുഹമ്മദ് ഷമ്മാസ്, ഫാത്തിമ സുൽത്താന, ഷംസീറ എന്നിവർക്കൊപ്പം തുടർന്നും പഠിക്കുകയായിരുന്നു.
സുബൈദുമ്മയുടെ കൂടെ മൊറയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള മറ്റ് അഞ്ചു പഠിതാക്കളും പരീക്ഷയെഴുതി. മൊറയൂർ പഞ്ചായത്ത് പ്രസിഡൻറ് പൊറ്റമ്മൽ സുനീറ, വൈസ് പ്രസിഡൻറ് ജലീൽ കുന്നക്കാട്, വാർഡ് അംഗം കെ. ആമിന, ജില്ല സാക്ഷരത കോഓഡിനേറ്റർ സി.എ. റഷീദ്, സാക്ഷരത പ്രേരക് സലീന എന്നിവർ സുബൈദുമ്മക്ക് ആശംസയറിക്കാൻ വീട്ടിലെത്തി. നേരത്തേ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും സുബൈദുമ്മയെ അഭിനന്ദിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.