കെ.​പി.​എ.​സി സൂ​സ​ൻ രാ​ജ്                                                                                                                 ഫോ​ട്ടോ: മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

വലിയ ഒരു ഹോ​ട്ട​ലി​ൽ കാ​റി​ൽ ചെ​ന്നി​റ​ങ്ങി വി​ല​കൂ​ടി​യ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ട്. പിന്നീട് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ അ​തേ ഹോ​ട്ട​ലി​ൽ പോ​കേ​ണ്ടി വ​ന്നു. പ​ണ്ട് കാ​റി​ന്‍റെ വാ​തി​ൽ തു​റ​ന്ന്​ ത​ന്ന വാ​ച്ച്​​മാ​ൻ മാ​ലി​ന്യ​ച്ചാ​ക്കു​ക​ൾ കാ​ണി​ച്ചു​ത​ന്ന രം​ഗം വേ​ദ​ന​യാ​യി ഉ​ള്ളി​ൽ നീ​റു​ന്നു

ഒ​ന്നാം ബെ​ൽ...

ക​ത്തു​ന്ന ചൂ​ട്. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ന് സ​മീ​പം അ​രി​സ്‌​റ്റോ ക​വ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ നി​ര​ത്തു​വ​ക്കി​ലെ ന​ട​പ്പാ​ത. വൈ​ദ്യു​തി തൂ​ണി​ൽ ചാ​രി​യ ക​റു​ത്ത പ്ലാ​സ്റ്റി​ക് ക​സേ​ര​യി​ൽ വി​ദൂ​ര​ത​യി​ലേ​ക്ക് ക​ണ്ണും​ന​ട്ടി​രി​ക്കു​ന്ന വ​യോ​ധി​ക. പൂ​ർ​ണ​മാ​യും ന​ര​ച്ച ചു​രു​ള​ൻ മു​ടി. സാ​ന്ത്വ​ന​മേ​കാ​നെ​ന്ന​പോലെ വ​ല്ല​പ്പോ​ഴു​മെ​ത്തി ത​ഴു​കി ക​ട​ന്നു​പോ​കു​ന്ന ഉ​ഷ്ണ​ക്കാ​റ്റ്. കെ.​പി.​എ.​സി സൂ​സ​ൻ രാ​ജ് എ​ന്ന ചെ​ങ്ക​ൽ​ചൂ​ള (ര​ജാ​ജി ന​ഗ​ർ) സൂ​സി​യു​ടെ ജീ​വി​ത നാ​ട​ക​ത്തി​ന്‍റെ 63ാം ​വേ​ദി​യു​ടെ തി​ര​ശ്ശീ​ല ഉ​യ​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

നി​റം മ​ങ്ങി​യ സാ​രി​യി​ലെ പൂ​ക്ക​ൾ​ക്ക് പ​ഴ​യ ‘സു​ഗ​ന്ധ​മി​ല്ല’. ടാ​ർ റോ​ഡി​ൽനി​ന്ന് തി​ള​ച്ച് പൊ​ന്തു​ന്ന വെ​യി​ലേ​റ്റ് വാ​ടി​യ ക​വി​ളി​ൽ നി​രാ​ശ​യു​ടെ നി​ഴ​ൽ​പ്പാ​ട് ക​യ​റി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. നീ​രു​വ​ന്ന് വീ​ങ്ങി​യ കൈ​കാ​ലു​ക​ൾ. ജ്യാ​മി​തീ​യാ​കൃ​തി​യി​ൽ മു​റി​ച്ചെ​ടു​ത്ത ക​ട​ലാ​സ് പ​ല​ക​യി​ൽ കോ​ടി​ക​ളു​ടെ സ​മ്മാ​ന​ത്തു​ക വി​ളം​ബ​രം ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ൾ. ഭാ​ഗ്യാ​ന്വേ​ഷി​ക​ളാ​യ ഏ​തെ​ങ്കി​ലും വ​ഴി​യാ​ത്ര​ക്കാ​ർ നീ​ട്ടു​ന്ന നോ​ട്ടു​ക​ൾ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ്.

വേ​ദി​ക​ളി​ൽനി​ന്ന് വേ​ദി​ക​ളി​ലേ​ക്ക് തി​ര​ക്കി​ട്ടോ​ടി​യ ആ​റ​ര പ​തി​റ്റാ​ണ്ട് ചെ​റി​യൊ​രു കാ​ല​യ​ള​വ​ല്ല. ക​റു​പ്പും വെ​ളു​പ്പും വേ​ദ​ന​യും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ബൃഹ​ദ് നാ​ട​കം. അ​ഭി​ന​യ​വും ച​മ​യ​ങ്ങ​ളു​മി​ല്ലാ​തെ മ​റ്റൊ​രു രം​ഗം ഈ ​റോ​ഡ​രി​കി​ൽ.

ആ​റാം വ​യ​സ്സി​ൽ പു​രാ​ണ ക​ഥാ​പാ​ത്രം പ്ര​ഹ്ലാ​ദ​ന്‍റെ വേ​ഷംകെ​ട്ടി തു​ട​ങ്ങി​യ​താ​ണ്. പ​ല സ​മി​തി​ക​ൾ, വേ​ദി​ക​ൾ, കാ​ണി​ക​ൾ, അ​റി​യ​പ്പെ​ടു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ... തു​ട​ങ്ങി അ​നു​ഭ​വ​ത്തി​ന്‍റെ നീ​ണ്ടൊ​രു ഒ​റ്റ​യ​ടി​പ്പാ​ത​യി​ൽ ലോ​ട്ട​റി ക​ച്ച​വടക്കാ​രി​യാ​യി ഇ​പ്പോ​ൾ. ഹൃ​ദ​യ​ത്തി​നും ഗ​ർ​ഭ​പാ​ത്ര​ത്തി​നും ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ്, മു​ട​ക്കാ​നാ​വാ​ത്ത മ​രു​ന്നും മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ​ക​ളു​മാ​യി ഇ​പ്പോ​ഴ​ത്തെ സൂ​സി. ഇ​ട​ക്കി​ടെ നി​റ​യു​ന്ന ക​ണ്ണു​ക​ൾ സാ​രി​ത്ത​ല​പ്പു​കൊ​ണ്ട് തു​ട​ച്ചു ക​ഴി​യു​മ്പോ​ൾ കൃ​ത്രി​മ​ച്ചി​രി ക​ല​ർ​ത്തി ജീ​വി​തം ഒ​രു നാ​ട​ക​മാ​ണ​ല്ലോ എ​ന്ന് ആ​ശ്വ​സി​ക്കും.

ചെങ്കൽചൂളയി​ൽ​നി​ന്ന്​ കെ.​പി.​എ.​സി​യി​ലേ​ക്ക്​​

1960ക​ളി​ൽനി​ന്ന് തു​ട​ങ്ങ​ണം. ന​ന്ത​ൻ​കോ​ട് സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കു​ടും​ബാ​സൂ​ത്ര​ണ ബോ​ധ​വ​ത്ക​ര​ണ നാ​ട​ക​ത്തി​ലൂ​ടെ ആ​ദ്യ​മാ​യി വേ​ദി​യി​ലെ​ത്തി. ഇ​ന്ന് അ​യ്യ​ങ്കാ​ളി​യു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പ​ഴ​യ വി.​ജെ.​ടി ഹാ​ളാ​യി​രു​ന്നു വേ​ദി. വേ​ദി​യി​ലെ പ്ര​ക​ട​നം ക​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥി​രം നാ​ട​കവേ​ദി​യാ​യി​രു​ന്ന ക​ലാ​നി​ല​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു. അ​തോ​ടെ, സ്കൂ​ൾ പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച് ക​ലാ​നി​ല​യ​ത്തി​ലാ​യി ജീ​വി​തം. പ​ത്ത് വ​ർ​ഷ​ത്തോ​ളം ഇ​ങ്ങ​നെ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലു​മാ​യി മു​ന്നോ​ട്ടു പോ​യി.

ദ​ശാ​വ​താ​ര നാ​ട​ക​ത്തി​ലെ പ്ര​ഹ്ലാ​ദ വേ​ഷ​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. പി​ന്നെ വാ​മ​ന​ൻ, സീ​ത തു​ട​ങ്ങി​യ​വ​രു​ടെ കു​ട്ടി​ക്കാ​ലം ക​ളി​ച്ചു. ‘മേ​രി​മ​ഗ്ദ​ല​ന’, ‘ര​ക്ത​ര​ക്ഷ​സ്സ്’, ‘കൈ​കേ​യി’ ഇ​ങ്ങ​നെ പ​ല നാ​ട​ക​ങ്ങ​ൾ. ഇ​തി​നി​ടെ നാ​ട​ക​ത്തി​ന് ആ​വ​ശ്യ​മാ​യ നൃ​ത്തം പ​ഠി​ച്ചു. 14ാം ​വ​യ​സ്സി​ൽ അ​വി​ടെ​നി​ന്ന് പോ​ന്നു. ന​ന്ത​ൻ​കോ​ട്ടെ താ​മ​സം ഒ​ഴി​വാ​ക്കി മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ചെങ്കൽചൂളയി​ൽ എ​ത്തി. ജീ​വി​ത​ത്തി​ന്‍റെ ര​ണ്ടാം രം​ഗ​ത്തി​നു​ള്ള ബെ​ല്ലാ​യി​രു​ന്നു അ​ത്. ഇ​ന്ന് രാ​ജാ​ജി ന​ഗ​ർ എ​ന്നാ​ണ് പേ​രെ​ങ്കി​ലും അ​ക്കാ​ല​ത്ത് കാ​ടു​പി​ടി​ച്ച ‘ചൂ​ള’ ത​ന്നെ​യാ​യി​രു​ന്നു ഇ​ത്. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​മാ​ണ​ത്തി​ന് ചു​ടു​ക​ട്ട ഉ​ണ്ടാ​ക്കി​യ​തി​നൊ​പ്പം ഉ​യ​ർ​ന്നു​വ​ന്ന​താ​ണ്​ ഇ​വി​ടം. അ​ന്ന് അ​തി​ന​ക​ത്തെ ജീ​വി​തസാ​ഹ​ച​ര്യ​വും ദു​രി​ത​പൂ​ർ​ണമാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി ഭേ​ദ​മാ​ണ്. കു​ടി​ലു​ക​ളി​ലെ താ​മ​സം ഫ്ലാ​റ്റു​ക​ളി​ലേ​ക്ക്​ മാ​റി. അ​തു​പോ​ലെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തും പൊ​തു​രം​ഗ​ത്തും ക​ഴി​വ് തെ​ളി​യി​ച്ച നി​ര​വ​ധി പേ​രു​ണ്ട്​ ഇ​ന്ന്​ ചെങ്കൽചൂളയി​ൽ. പു​തി​യ ത​ല​മു​റ വി​ദ്യാ​ഭ്യാ​സ​ത്തി​ലും മ​റ്റും മു​ന്നി​ട്ടുനി​ൽ​ക്കു​ന്നു.

ര​ണ്ടാം ബെ​ൽ...

നാ​യ​ക്ക​രി​മ്പ്​ ഉ​ൾ​പ്പെ​ടെ കാ​ടു​പി​ടി​ച്ച് കി​ട​ന്ന ചെങ്കൽചൂളയി​ൽ അ​ന്ന്​ ഏ​താ​നും കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കോ​ള​നി ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ന​ര​ക​യാ​ത​ന​ക​ളും അ​നു​ഭ​വി​ച്ചു. അ​ന്ന​വി​ടെ എ​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വ​ഴി​യ​രി​കി​ൽ ലോ​ട്ട​റി വി​റ്റ് ഗ​ത​കാ​ല സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കു​ന്ന ക​ഥാ​പു​സ്ത​ക​ത്തി​ലെ മു​ത്ത​ശ്ശി​ക്ക് പ​ക​രം മ​റ്റൊ​രു വേ​ഷ​മാ​യി​രി​ക്കാം സൂ​സി ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

14ാം വ​യ​സ്സി​ലാ​ണ് ചൂ​ള​യി​ലെ​ത്തു​ന്ന​ത്. പ​ങ്കാ​ളി​യാ​യി​രു​ന്ന സെ​ൽ​വ​രാ​ജി​നെ ക​ണ്ടെ​ത്തി​യ​തും അ​വി​ടെനി​ന്ന്. പ്ര​ണ​യ​മാ​യി​രു​ന്നോ ചൂ​ള​യി​ലെ അ​തി​ജീ​​വ​ന​ത്തി​നാ​യി ക​ണ്ടെ​ത്തി​യ ആ​ൺതു​ണ​മാ​ത്ര​മാ​യി​രു​ന്നോ കൗ​മാ​ര​ത്തി​ലെ ആ ​തീ​രു​മാ​ന​മെ​ന്ന് ഇ​പ്പോ​ഴും തി​രി​ച്ച​റി​യാ​നാ​വു​ന്നി​ല്ല. ദു​രി​തം മാ​ത്ര​മാ​ണ് ത​ന്ന​ത്. മ​രി​ച്ചുപോ​യ​വ​രെ​ക്കുറി​ച്ച് ദോ​ഷം പ​റ​യ​രു​തെ​ന്ന് അ​റി​യാം. എ​ന്നാ​ലും കു​റേ അ​നു​ഭ​വ​ങ്ങ​ൾ മ​റ​ക്കാ​ൻ പ​റ്റി​ല്ല. ക്രൂ​രമ​ർ​ദ​നം സ​ഹി​ക്കേ​ണ്ടി വ​ന്നു. ജോ​ലി​ക്ക് പോ​കാ​തെ മ​ദ്യ​പാ​ന​വും ശീ​ട്ടു​ക​ളി​യും മാ​ത്രം. സ​മ്പാ​ദ്യ​മെ​ല്ലാം ക​വ​ർ​ന്നെ​ടു​ക്കും. നാ​ട​ക​ത്തി​ന്‍റെ ഷെ​ഡ്യൂ​ളും വേ​ത​ന​വു​​മെ​ല്ലാം കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണം. വ​ല്ല​പ്പോ​ഴും അ​ധി​ക ക​ളി ഉ​ണ്ടാ​യാ​ൽ അ​ക്കാ​ര്യം മ​റ​ച്ചുവെ​ച്ച് മി​ച്ചം പി​ടി​ക്കു​ന്ന പ​ണ​മു​പ​യോ​ഗി​ച്ചാ​ണ്​ സ്വ​ന്ത​മാ​യി വ​ല്ല​തും വാ​ങ്ങി​യി​രു​ന്ന​ത്. ആ​ൺ​കു​ട്ടി​ക​ള​ല്ലേ അ​വ​രെ​യുംകൊ​ണ്ട് എ​വി​ടെ​യെ​ങ്കി​ലും പോ​യി ജീ​വി​ച്ചൂ​ടെ എ​ന്ന്​ ഭ​ർ​തൃ​മാ​താ​വ്​ പ​ല​പ്പോ​ഴും ഉ​പ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ത്ത് വ​ർ​ഷം മു​മ്പ് മ​രി​ക്കു​ന്ന​തുവ​രെ ഒ​പ്പം ത​ന്നെ ജീ​വി​ച്ചു. ഇ​ന്നാ​യി​രു​ന്നെ​ങ്കി​ൽ ഉ​റ​ച്ച തീ​രു​മാ​നം എ​ടു​ക്കാ​നാ​വു​മാ​യി​രു​ന്നു. ചു​റ്റു​മു​ള്ള എ​ല്ലാ സ്​​ത്രീ​ക​ളെ​യും പോ​ലെ ‘നോ’ ​പ​റ​യാ​ൻ ത​ന്‍റേ​ടം ല​ഭി​ച്ചു.

ഫോ​ട്ടോ: മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

കെ.​പി.​എ.​സി​യി​ലെ​ത്തി​യ​പ്പോ​ൾ ഭ​ർ​ത്താ​വി​ന്‍റെ രാ​ജ് എ​ന്ന പേ​രുകൂടി ചേ​ർ​ത്ത്​ ‘സു​സ​ൻ രാ​ജ് കെ.​പി.​എ.​സി’​ ആ​യി. തൊ​ട്ട​ടു​ത്ത വീ​ട്ടു​കാ​രാ​യി​രു​ന്നു ഞങ്ങൾ. കൗ​മാ​ര കൗ​തു​ക​മാ​യി​രു​ന്നോ പ്രേ​മ​മാ​യി മാ​റി​യ​തെ​ന്ന്​ അ​റി​യി​ല്ല. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ് മാ​താ​പി​താ​ക്ക​ളെ ധി​ക്ക​രി​ച്ച്​ ഇ​റ​ങ്ങിപ്പോ​യി വി​വാ​ഹം ക​ഴി​ച്ചു. ഏ​ക​ മ​ക​ളു​ടെ പ്ര​വൃ​ത്തി താ​ങ്ങാ​നാ​വാ​തെ ര​ക്ഷി​താ​ക്ക​ൾ ത​ള​ർ​ന്നുപോ​യി. അ​പ്പ വൈ​കാ​തെ വി​ടപ​റ​ഞ്ഞു.

ആ​യി​ടെ കോ​ഴി​ക്കോ​ടുനി​ന്ന് ഒ​രു വി​വാ​ഹാ​ലോ​ച​ന വ​ന്നി​രു​ന്നു. താ​മ​സം ചെ​ങ്ക​ൽ​ചൂ​ള​യി​ലാ​യ​തി​നാ​ൽ അ​ത് മു​ട​ങ്ങി. പി​ന്നീ​ട് പ്ര​ണ​യം, ഒ​ളി​ച്ചോ​ട്ടം, വി​വാ​ഹം, ക​ണ്ണു​നീ​ർ തു​ട​ങ്ങി പ​തി​വ് നാ​ട​ക​രം​ഗ​ങ്ങ​ൾ ആ​ടി​ത്തീ​ർ​ത്ത്​ ജീ​വി​ത​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​നാ​യി കാ​ത്തി​രി​ക്കു​ന്ന കാ​ഴ്ച​ക്കാ​രി​യാ​യി ഇ​പ്പോ​ൾ.

മൂ​ന്നാം ബെ​ൽ...

ആ​ദ്യ മ​ക​നെ പ്ര​സ​വി​ച്ച് മൂ​ന്നുമാ​സം തി​ക​യും മു​മ്പ് ഒ​രു കൈ​യി​ൽ തൊ​ട്ടി​ൽ തു​ണി​യും മ​റു​കൈ​യി​ൽ ച​മ​യ വ​സ്ത്ര​ങ്ങ​ളു​മാ​യി വേ​ദി​ക​ൾ ക​യ​റി ഇ​റ​ങ്ങി. റി​ഹേ​ഴ്സ​ൽ ക്യാ​മ്പു​ക​ൾ​ക്ക​ടു​ത്ത വീ​ട്ടി​ലോ ഗ്രീ​ൻ റൂ​മു​ക​ളി​ലോ കു​ഞ്ഞി​നെ കി​ട​ത്തി സ്​​റ്റേ​ജു​ക​ളി​ൽ മ​ഹാ​റാ​ണി​യു​ടെ​യും മു​ത്ത​ശ്ശി​യു​ടെ​യും സ​മ്പ​ന്ന​യാ​യ അ​ഭി​ഭാ​ഷ​ക​യു​ടെ​യും വേ​ഷം കെ​ട്ടി നീ​ള​ൻ ഡ​യ​ലോ​ഗു​ക​ൾ പ​റ​ഞ്ഞു. അ​പ്പോ​ഴും പി​ന്നാ​മ്പു​റ​ത്ത് നി​ന്ന് കു​ഞ്ഞു​ക​ര​ച്ചി​ൽ ഉ​യ​രു​ന്നു​ണ്ടോ എ​ന്ന് ഹൃ​ദ​യം കാ​തോ​ർ​ക്കു​മാ​യി​രു​ന്നു. ജോ​ലി​ക്ക്​ പോ​കു​മ്പോ​ൾ മ​ക​നെ സം​ര​ക്ഷി​ക്കാ​ൻ പോ​ലും ആ​രു​ടെ​യും സ​ഹാ​യം ഉ​ണ്ടാ​യി​ല്ല. നാ​ട​കവേ​ദി​ക​ളി​ലെ​ല്ലാം കൂ​ടെ വ​ന്ന് ന​ല്ല പ​രി​ച​യ​മു​ണ്ട് മൂത്ത​മ​ക​ൻ രാ​ജേ​ഷി​ന്. നാ​ട​ക​ത്തി​ലെ വി​ല്ല​ൻ വേ​ഷ​ത്തെ വെ​റു​ക്കു​ന്ന കാ​ണി​ക​ളു​ടെ വി​കാ​ര വി​ക്ഷോ​ഭം ക​ണ്ട്​ ഭ​യ​പ്പെ​ട്ട സ​ന്ദ​ർ​ഭ​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​ത് ക​ണ്ട് ഭ​യ​ന്ന് സ​ദ​സ്സി​ൽനി​ന്നും സ്റ്റേ​ജി​ന്‍റെ പി​ന്നി​ൽ ക​ർ​ട്ട​ണു​ക​ൾ​ക്ക് ഇ​ട​യി​ൽ പ​തു​ങ്ങി​യ മ​ക​നെ ഓ​ർ​ത്ത് വി​ഷ​മി​ച്ച അ​മ്മ​വേ​ഷം ജീ​വി​ത​ത്തി​ൽ കെ​ട്ടി​യാ​ടി​യ​തി​ന്‍റെ ‘അ​ഹ​ങ്കാ​ര’​മാ​ണ് സൂ​സി എ​ന്ന പേ​ര്. ര​ണ്ടാം പ്ര​സ​വ​ത്തി​നു ശേ​ഷം മൂ​ത്ത മ​ക​നെ ബോ​ഡി​ങ്​ സ്കൂ​ളി​ൽ ചേ​ർ​ക്കേ​ണ്ടി​വ​ന്നു. അ​തി​ന്‍റെ പേ​രി​ൽ ഇ​പ്പോ​ഴും മ​ക​നി​ൽനി​ന്ന്​ ചോ​ദ്യ​ങ്ങ​ൾ വ​രാ​റു​ണ്ട്.

ഇ​പ്പോ​ൾ ചൂ​ള​യി​ൽ വോ​ട്ട് തേ​ടി വ​രു​ന്ന​വ​രെ​ല്ലാം അ​ടു​ത്തെ​ത്തി അ​നു​ഗ്ര​ഹം വാ​ങ്ങും. അ​തെ​ല്ലാം ഭൂ​ത​കാ​ല​ത്തെ കു​റി​ച്ചു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളാ​ണെ​ന്ന്​ തി​രി​ച്ച​റി​യു​ന്നു.

ഇ​ട​വേ​ള

അ​മ്മ​ക്കും അ​പ്പ​ക്കും ഏ​ക​മ​ക​ളാ​യി​രു​ന്നു. അ​വ​സാ​ന​മാ​യ​തോ​ടെ അ​മ്മ കി​ട​പ്പു​രോ​ഗി​യാ​യി. രോ​ഗബാ​ധി​ത​യാ​യ അ​മ്മ​യു​ടെ പ​രി​ച​ര​ണ​ത്തി​നാ​യാ​ണ് അ​ഭി​ന​യം നി​ർ​ത്തു​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ദ​യ​നീ​യ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു അ​മ്മ. അ​വ​രെ പ​രി​ച​രി​ച്ച് വീ​ട്ടി​ൽ ത​ന്നെ​യി​രു​ന്നു. അ​തോ​ടെ നാ​ട​കാ​ഭി​ന​യം നി​ർ​ത്തേ​ണ്ടി വ​ന്നു. അ​വ​ർ പ​ത്ത് കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചെ​ങ്കി​ലും ഞാ​ൻ മാ​ത്ര​മേ ബാ​ക്കി​യാ​യു​ള്ളൂ. അ​വ​ർ പോ​യ​തോ​ടെ അ​ഭി​ന​യം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു. ഇ​തോ​ടെ, ക​ക്കൂ​സ്​ വൃ​ത്തി​യാ​ക്കി​യും ച​വ​റ്​ വാ​രി​യു​മെ​ല്ലാം ഉ​പ​ജീ​വ​ന​ത്തി​നും മ​രു​ന്നി​നും പ​ണം കണ്ടെത്തി. ആ​ഴ്​​ച​യി​ൽ ആ​യി​രം രൂ​പ​​യോ​ളം വേ​ണം മ​രു​ന്നി​ന്. ഭ​ക്ഷ​ണ​ത്തി​നും മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾക്കും വേ​റെ​യും. 40 രൂ​പ വി​ല​വ​രു​ന്ന 25 ലോ​ട്ട​റി ടി​ക്ക​റ്റ്​ വി​റ്റാ​ൽ 150 രൂ​പ​യാ​ണ്​ പ്ര​തി​ഫ​ലം. നേ​ര​ത്തേ 20 പൊ​തി​ച്ചോ​റ്​ വി​റ്റാ​ൽ 50 രൂ​പ​യും ഒ​രു പൊ​തി ചോ​റു​മാ​യി​രു​ന്നു ശ​മ്പ​ളം.


സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ കീ​ഴി​ൽ ക​ക്കൂ​സ് വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി ചെ​യ്യു​മ്പോ​ൾ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ന​സ്സി​ലെ​ത്തി. ത​മ്പാ​നൂ​രി​ലെ വലിയ ഒരു ഹോ​ട്ട​ലി​ൽ നാ​ട​ക യൂ​നി​റ്റി​നൊ​പ്പം കാ​റി​ൽ ചെ​ന്നി​റ​ങ്ങി വി​ല​കൂ​ടി​യ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ട്. അ​ഭി​ന​യ​മൊ​ക്കെ നി​ർ​ത്തി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ അ​തേ ഹോ​ട്ട​ലി​ൽ പോ​കേ​ണ്ടി വ​ന്നു. പ​ണ്ട് കാ​റി​ന്‍റെ വാ​തി​ൽ തു​റ​ന്ന്​ ത​ന്നി​രു​ന്ന വാ​ച്ച്​​മാ​ൻ തി​രി​ച്ച​റി​ഞ്ഞ്​ മാ​ലി​ന്യ​ച്ചാ​ക്കു​ക​ൾ കാ​ണി​ച്ചു​ത​ന്ന രം​ഗം വേ​ദ​ന​യാ​യി ഉ​ള്ളി​ൽ നീ​റു​ന്നു.

ആ​റു​മാ​സ​മാ​ണ് നാ​ട​ക സീ​സ​ൺ. അ​തു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ ജോ​ലി​യൊ​ന്നു​മി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്ക​ണം. അ​പ്പോ​ൾ ക​ട​ക്കാ​രി​യാ​കും. അ​ടു​ത്ത സീ​സ​ണി​ൽ നാ​ട​കം തു​ട​ങ്ങു​മ്പോ​ൾ ഈ ​ക​ട​ങ്ങ​ൾ വീ​ട്ടും. അ​ങ്ങ​നെ​യാ​യി​രു​ന്നു ജീ​വി​തം മു​ന്നോ​ട്ടു​പോ​യ​ത്. ഇ​ത്ര​യും കാ​ല​ത്തെ അ​ധ്വാ​ന​ത്തി​നു ശേ​ഷ​വും മൂ​ന്ന് ആ​ൺ​മ​ക്ക​ളെ അ​ല്ലാ​തെ മ​റ്റൊ​ന്നും സ​മ്പാ​ദി​ച്ചി​ല്ല. മാ​താ​പി​താ​ക്ക​ളു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റി, അ​ത്ര​മാ​ത്രം. ഇ​പ്പോ മ​ക്ക​ളൊ​ക്കെ വ​ലു​താ​യി കു​ടും​ബ​ങ്ങ​ളും പ്രാ​ര​ബ്ധ​ങ്ങ​ളു​മാ​യി അ​വ​രു​ടെ ജീ​വി​തം മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കു​ന്നു. അ​മ്മ​യെ സം​ര​ക്ഷി​ക്കാ​ൻ പ​റ്റി​യ അ​വ​സ്ഥ​യ​ല്ല അ​വ​ർ​ക്കും. അ​തി​ന്‍റെ മ​ന​പ്ര​യാ​സ​മു​ണ്ട്. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് മ​രു​ന്നി​ന്​ പ​ണമി​ല്ലാ​താ​യ​പ്പോ​ൾ ബ​ന്ധു​വാ​യ സ​്ത്രീ​യോ​ടൊ​പ്പം റോ​ഡ​രി​കി​ൽ പൊ​തി​ച്ചോ​റ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന കൂ​ട്ടു​കാ​രി​ക​ൾ അ​തി​നെക്കുറി​ച്ച് ചോ​ദി​ച്ച് മു​റി​പ്പെ​ടു​ത്തി. ശാ​രീ​രി​കാ​വ​ശ​ത​യേ​ക്കാ​ൾ വാ​ക്കു​കൊ​ണ്ട്​ മ​ന​സ്സി​നേ​ൽ​പി​ച്ച മു​റി​വു​ക​ളാ​യി​രു​ന്നു വേ​ദ​നജ​ന​കം.

ലാ​സ്റ്റ്​​ ബെ​ൽ...

ഇ​തെ​ല്ലാം ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മ​ല്ലേ. സി​നി​മ, നാ​ട​കം, സീ​രി​യ​ൽ ഡ​ബി​ങ് തു​ട​ങ്ങി എ​ല്ലാ​ത്തി​ലു​മാ​യി 37 വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. മു​ൻ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നൊ​പ്പ​വും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ലോ​കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ പൂ​ന്തു​റ​യി​ലെ അ​വ​രു​ടെ പ​ള്ളി​യി​ലാ​യി​രു​ന്നു ആ ​നാ​ട​കം ക​ളി​ച്ച​ത്. ന​ല്ലൊ​രു ക​ലാ​കാ​ര​നാ​ണ് അ​ദ്ദേ​ഹം. കൂ​ടെ ഉ​ണ്ടാ​യി​രുന്ന​വ​രെ​ല്ലാം ര​ക്ഷ​പ്പെ​ട്ടു. ജ​ഗ​തി ശ്രീ​കു​മാ​ർ, ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​എ. പോ​ൾ, ക​രി​ക്ക​കം മ​ണി, പൂ​ജ​പ്പു​ര ര​വി, ഇ​ന്ദ്ര​ൻ​സ് അ​ങ്ങ​നെ പോ​കു​ന്നു കൂ​ടെ അ​ഭി​ന​യി​ച്ച​വ​രു​ടെ പ​ട്ടി​ക. ആ​ന്‍റ​ണി രാ​ജു​വി​നെ​യും ഇ​ന്ദ്ര​ൻ​സി​നെ​യും അ​ടു​ത്തി​ടെ ചി​ല വേ​ദി​ക​ളി​ൽ ക​ണ്ടി​രു​ന്നു. അ​വ​രെ​ല്ലാം തി​രി​ച്ച​റി​യു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. ത​നി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ആ​രും ത​യാ​റാ​കാ​തി​രു​ന്ന​പ്പോ​ഴാ​ണ്​ സൂ​സി ചേ​ച്ചി അ​ഭി​ന​യി​ച്ച​തെ​ന്ന ഇ​ന്ദ്ര​ൻ​സി​ന്‍റെ വാ​ക്കു​ക​ൾ അ​ഭി​ന​ന്ദ​ന​മാ​യി ഉ​ള്ളി​ലു​ണ്ട്.

നാ​ട​ക​ത്തി​ന് പോ​കു​ന്ന കാ​ല​ത്ത് ഒ​രു​ങ്ങി​യാ​ണ് പോ​യി​രു​ന്ന​ത്. പു​റ​ത്തി​റ​ങ്ങു​മ്പോ​​ഴെ​ല്ലാം കൂ​ളി​ങ് ഗ്ലാ​സൊ​ക്കെ ധ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​രി​സ്​​റ്റോ ജ​ങ്​​ഷ​നി​ലൂ​ടെ ഏ​തെ​ങ്കി​ലും നാ​ട​ക വ​ണ്ടി​ക​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പ​ഴ​യകാ​ലം ഓ​ർ​മ​യി​ലെ​ത്തും. ത​ന്നെ വി​ളി​ക്കാ​നും തി​രി​ച്ച്​ വി​ടാ​നും ചൂ​ള​യി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന നാ​ട​ക വ​ണ്ടി​ക​ളു​ടെ ഹോ​ണ​ടി​ക​ളും ​നാ​ട​ക​ബെ​ല്ലു​ക​ളും കാ​തി​ൽ മു​ഴ​ങ്ങു​ന്നു.

Tags:    
News Summary - The drama bell that never stops ringing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.