കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു.
ഞായറാഴ്ച വൈകീട്ട് 6.35ന് ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് കനത്ത മഴയെ തുടർന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടത്. ഡൽഹി-കണ്ണൂർ-കോഴിക്കോട് വിമാനമാണിത്.
6.35ന് എത്തി രാത്രി എട്ടിന് ഡൽഹിയിലേക്ക് പോകേണ്ട വിമാനമാണിത്. പിന്നീട് രാത്രിയാണ് കോയമ്പത്തൂരിൽനിന്ന് തിരിച്ചെത്തിയത്. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.