മലപ്പുറം: ദുരിതം നീക്കാൻ സഹായമേകിയ മുനവ്വറലി തങ്ങളെ നേരിൽ കണ്ട് നന്ദി പറയാൻ പാലായിൽനിന്ന് ബിന്ദുവും കുടുംബവും പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തി. വിവിധ അസുഖങ്ങളാല്‍ വലയുന്ന ബിന്ദു ആത്മഹത്യയുടെ വക്കിലായിരുന്ന കുടുംബത്തിെൻറ അവസ്ഥ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
പോസ്റ്റ് പാണക്കാട് കുടുംബത്തിലെത്തിക്കണമെന്ന് ബിന്ദു കുറിച്ചിരുന്നു. സുഹൃത്തുക്കള്‍ വഴി പോസ്റ്റ് കണ്ട മുനവ്വറലി തങ്ങള്‍ ഇത് പങ്കുവെക്കുകയായിരുന്നു. ബിന്ദുവിെൻറയും കുടുംബത്തിെൻറയും ദുരവസ്ഥ ലോകം അറിഞ്ഞതോടെ സഹായം ഒഴുകി.
സുമനസ്സുകളുടെ അകമഴിഞ്ഞ സഹായത്താല്‍ കുടുംബത്തിെൻറ മേലുള്ള ബാങ്ക് വായ്പ ഭാരം ഒഴിഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപ തിരിച്ചടവ് ബാധ്യതയുണ്ടായിരുന്ന കുടുംബത്തിെൻറ അക്കൗണ്ടിലേക്ക് ഒമ്പത് ലക്ഷത്തിലധികം രൂപയാണ് എത്തിയത്. മുനവ്വറലി ശിഹാബ് തങ്ങള്‍ സെപ്റ്റംബര്‍ 22ന് അർധരാത്രിയാണ് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്. ബിന്ദുവിനോടൊപ്പം ഭര്‍ത്താവ് സജി, മക്കളായ വിഷ്ണുപ്രിയ, യദുനന്ദന എന്നിവരും ജീവകാരുണ്യ പ്രവര്ത്തകന് ബഷീര്‍ പാണ്ടിക്കാടുമുണ്ടായിരുന്നു. ഉച്ചയോടെ എത്തിയ ഇവർ വൈകീട്ടോടെ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.