മലപ്പുറം: 2019നെ അപേക്ഷിച്ച് ബി.ജെ.പിക്ക് ഇത്തവണ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ വോട്ട് കൂടി. മലപ്പുറം ലോക്സഭ മണ്ഡലത്തിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിലൊഴിച്ച് 12 മണ്ഡലങ്ങളിലും ബി.ജെ.പി വോട്ട് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ലോക്സഭ മണ്ഡലത്തിലെ വള്ളിക്കുന്ന്, വേങ്ങര നിയമസഭ മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്ഥാനാർഥി അൽപ്പം പിന്നോട്ട് പോയത്.
വള്ളിക്കുന്നിൽ 733 വോട്ടും വേങ്ങരയിൽ 90 വോട്ടുമാണ് 2019നെക്കാൾ നേരിയ കുറവ് വന്നത്. പൊന്നാനി ലോക്സഭ മണ്ഡലത്തിലെ തൃത്താലയിലാണ് ബി.ജെ.പിക്ക് കൂടുതൽ വോട്ട് കിട്ടിയത്. 4,324 വോട്ടിന്റെ വർധനവാണ് ബി.ജെ.പി സ്ഥാനാർഥി നേടിയത്. പൊന്നാനി ലോക്സഭയിലെ തവനൂരാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
2019ന് അപേക്ഷിച്ച് 3,435 വോട്ടുകൾ തവനൂരിൽ കൂടി. 2019ൽ 20,769 വോട്ട് നേടിയ ബി.ജെ.പി നില മെച്ചപ്പെടുത്തി 2024ൽ 24,204 ലെത്തിച്ചു.
പൊന്നാനി ലോക്സഭയിൽ ഏറ്റവും കുറവ് വർധനവ് ലഭിച്ചത് താനൂർ നിയമസഭ മണ്ഡലത്തിൽ നിന്നാണ്. 70 വോട്ടുകൾ മാത്രമാണ് അധികമായി മുൻവർഷത്തെ അപേക്ഷിച്ച് നേടാനായത്. 2019ൽ 14,791 വോട്ട് കിട്ടിയപ്പോൾ ഇത്തവണ 14,861 വോട്ടായി ഉയർന്നു. പൊന്നാനി 2,617, തിരൂർ 1,227, കോട്ടക്കൽ 900, തിരൂരങ്ങാടി 730 വോട്ടിന്റെയും മുന്നേറ്റമാണ് ഇത്തവണയുണ്ടായത്.
മലപ്പുറം ലോക്സഭ മണ്ഡലത്തിൽ മഞ്ചേരി നിയമസഭ മണ്ഡലത്തിൽ നിന്നാണ് വോട്ട് കൂടിയത്. 1,228 വോട്ടുകൾ മഞ്ചേരിയിൽ നിന്ന് ബി.ജെ.പി പെട്ടിയിൽ വീണു. കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നാണ് കുറഞ്ഞ വർധനവുണ്ടായത്. 318 വോട്ടുകൾ മാത്രമേ ഇവിടെ മുൻവർഷത്തെ അപേക്ഷിച്ച് കൂടിയത്. മലപ്പുറം 640, പെരിന്തൽമണ്ണ 635, മങ്കട 444 എന്നിങ്ങനെയും വോട്ട് കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.