വളാഞ്ചേരി: സ്വർണക്കടത്തിന് പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഖുർആനെ മറയാക്കി രക്ഷപ്പെടാനുള്ള മന്ത്രി ജലീലിെൻറ തന്ത്രം മന്ത്രിസഭയിൽനിന്ന് മാത്രമല്ല, മുസ്ലിം സമുദായത്തിൽനിന്നുതന്നെ ജലീലിനെ പുറത്താക്കുന്നതിനുള്ള കുറ്റമാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി. മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ മോർച്ച ജില്ല കമ്മിറ്റി മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ് സത്താർ ഹാജി കള്ളിയത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജിജി തോമസ്, ജന. സെക്രട്ടറിമാരായ ജോസഫ് പടമാടൻ, അജി തോമസ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ല പ്രസിഡൻറ് രവി തേലത്ത്, മേഖല വൈസ് പ്രസിഡൻറ് കെ.കെ. സുരേന്ദ്രൻ, ബാദുഷ തങ്ങൾ എന്നിവർ സംസാരിച്ചു.വളാഞ്ചേരി ടൗണിൽനിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ പൊലീസ് തടഞ്ഞു.
ലിജോയ് പോൾ, ഷാജി ജോർജ്, റിഷാൽ മുഹമ്മദ്, ആത്തിക്ക അബ്ദുറഹ്മാൻ, ഹുസൈൻ വരിക്കോടൻ, കുഞ്ഞിക്കോയ മുസ്ലിയാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.