കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി കാഴ്ചപരിമിതര്‍ക്കായി മാപ്പിളപ്പാട്ട് ബ്രെയിലി പതിപ്പ് പുറത്തിറക്കി. അക്കാദമി വിദ്യാർഥി ആയിഷ സമീഹക്ക് അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് വീട്ടിലെത്തി പതിപ്പ് കൈമാറി.
സിദ്ദീഖ് വൈദ്യരങ്ങാടി-റൈഹാനത്ത് ദമ്പതികളുടെ നാലാമത്തെ മകള്‍ സമീഹ കൊളത്തറ വികലാംഗ വിദ്യാലയത്തിലെ ആറാംതരം വിദ്യാർഥിനിയാണ്. സ്പെഷല്‍ സ്കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാനലത്തില്‍ തുടര്‍ച്ചയായി നാലു വര്‍ഷം മാപ്പിളപ്പാട്ട്, ലളിതഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി. അക്കാദമിയിലെ മൂന്നു വര്‍ഷ മാപ്പിളപ്പാട്ട് പരിശീലനത്തിന് രണ്ടു വര്‍ഷം മുമ്പ് ആയിഷ സമീഹ പ്രവേശനം നേടിയിരുന്നു.
കാഴ്ചപരിമിതിയാല് മറ്റു വിദ്യാർഥികള്‍ക്കൊപ്പം പഠിക്കുന്നതിലുള്ള പ്രയാസം മനസ്സിലാക്കിയാണ് ബ്രെയിലി ലിപിയില്‍ എഴുതാനും വായിക്കാനും അറിയുന്ന സമീഹക്കായി ബ്രെയിലി പതിപ്പില്‍ മാപ്പിളപ്പാട്ട് പുസ്തകം തയാറാക്കേണ്ടതിെൻറ ആവശ്യകത ബോധ്യമായത്.
പുളിക്കല്‍ ജിഫ്ബി കാമ്പസില്‍ ബ്രെയിലി പ്രസ്സ് സ്ഥാപിക്കപ്പെട്ടതോടെ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 9207173451 എന്ന വാട്സ്ആപ് നമ്പറിലേക്ക് മേല്‍ വിലാസം അയക്കുന്ന കാഴ്ചപരിമിതര്‍ക്ക് മാപ്പിളപ്പാട്ട്, ഇശലുകള്‍ എന്നീ ബ്രെയിലി പതിപ്പുകള്‍ അക്കാദമി സൗജന്യമായി തപാലില്‍ അയച്ചുകൊടുക്കും. പുസ്തകത്തിലെ പാട്ടുകളുടെ ഓഡിയോയും നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.