മലപ്പുറം: ട്രിപ്ൾ ലോക്ഡൗണില്‍ വാഹന പരിശോധനക്കിടെ ചരക്കുമായി വന്ന ലോറിയുടെ ഡ്രൈവര്‍ പൊലീസിനോട് അസഭ്യം പറഞ്ഞെന്നാരോപിച്ച് ലോറി ഡ്രൈവര്‍ക്കെതിരെ കേസ്. ഡ്രൈവര്‍ സുല്‍ത്താന്‍ ബത്തേരി നിരവത്ത് കണ്ടത്തില്‍ എല്‍ദോക്ക് (50) എതിരെയാണ് മലപ്പുറം പൊലീസ് കേസ് എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.
ബുധനാഴ്ച രാവിലെ 11 ഒാടെ മലപ്പുറം വടക്കേമണ്ണയിലാണ് സംഭവം. കോട്ടക്കല്‍ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് ചരക്ക് കയറ്റി വരികയായിരുന്ന ലോറി ഡ്രൈവർ സ്ഥലത്ത് വാഹന പരിശോധന നടത്തുകയായിരുന്ന മലപ്പുറം സ്റ്റേഷന് എസ്.െഎ ബിബിന്‍ ബി. നായരോട് തട്ടിക്കയറുകയായിരുന്നു.ലോറി വാഹനങ്ങള്‍ കടന്ന് പോകുന്ന ബാരിക്കേഡിന് സമീപം നിര്‍ത്തിയത് ഗതാഗത തടസ്സം സൃഷ്ടിക്കുമെന്ന് എസ്.ഐ ചൂണ്ടിക്കാട്ടിയതാണ് ലോറി ഡ്രൈവറെ ചൊടിപ്പിച്ചത്.
ഇതില്‍ ചെറിയ വാക്ക് തര്‍ക്കമുണ്ടാകുകയും റോഡില്‍ ഗതാഗത കുരുക്കിനും കാരണമായി. തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി സുദര്ശനെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഗതാഗത തടസ്സം ഒഴിവാക്കാന്‍ ലോറിയോട് കടന്ന് പോകാന്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ച് ലോറിയില്‍ തിരിച്ച് കയറുന്നതിനിടെയാണ് പൊലീസിന് നേരെ ഡ്രൈവര്‍ അസഭ്യം പറഞ്ഞത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.