മലപ്പുറം: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന സി.പി.എം നിലപാട് ഇരട്ടത്താപ്പാണെന്ന് മുസ്ലിം ലീഗ് പറയുന്നത് ബി.ജെ.പിയെ പ്രീണിപ്പിക്കാനാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ്.
ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസിനും ലീഗിനുമാണ് ഇരട്ടത്താപ്പ്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഇപ്പോൾ മാത്രമല്ല, ബിൽ പാർലമെന്റിൽ വന്നപ്പോൾതന്നെ സി.പി.എമും കേരള സർക്കാരും നിലപാട് വ്യക്തമാക്കിയിരുന്നു. അത് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും സംഘടനകൾക്കും വിശ്വാസവുമായിരുന്നു.
നിയമം കൊണ്ടുവരുന്ന സമയത്തുതന്നെ ഇടതുപക്ഷ എം.പിമാരും കേരളത്തിലെ സർക്കാരും അതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ പ്രമേയം പാസാക്കാൻ കേരള നിയമസഭയുടെ പ്രത്യേക യോഗം വിളിച്ചുചേർത്തത് മറക്കരുതെന്നും നിയമം നടപ്പാക്കുമെന്നായപ്പോൾ സുപ്രീംകോടതിയിൽ ഹർജി നൽകാൻ തീരുമാനിച്ച ഏക സംസ്ഥാനവുമാണിതെന്നും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.