പള്ളിക്കല്‍: നാലായിരത്തോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ജൽജീവന്‍ പദ്ധതിയില്‍ കരിപ്പൂര്‍ ഭാഗത്തുള്ള ശുദ്ധജല വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. 28 കോടി രൂപ ചെലവില്‍ കരിപ്പൂര്‍ ഭാഗത്തെ ഒമ്പത് വാര്‍ഡുകളിലേക്കുള്ള പൈപ്പ് ലൈന്‍ പ്രവൃത്തിയാണ് തുടങ്ങിയത്. കുമ്മിണിപ്പറമ്പില്‍ കടക്കോട്ടിരി ബിച്ചു സൗജന്യമായി നല്‍കിയ മൂന്ന് സെന്റിൽ ഒരുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സ്റ്റോറേജ് ടാങ്കിലേക്കുള്ള പൈപ്പ് ലൈന്‍ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്.
ഇവിടെനിന്ന് കൊണ്ടോട്ടി ഇ.എം.ഇ.എ മൈതാന പരിസരത്ത് പണിയുന്ന ആറ് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് കരിപ്പൂര്‍ മേഖലയിലെ നാലായിരത്തോളം ഗുണഭോക്താക്കള്‍ക്ക് ശുദ്ധജലം എത്തിക്കുക. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റോഡരികില്‍ കുഴിയെടുക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ അനുമതി തേടിയിട്ടുണ്ട്.
പള്ളിക്കല്‍ മേഖലയില്‍ 1.9 കോടി രൂപ ചെലവിലാണ് പൈപ്പിടല്‍ പ്രവൃത്തി. പഞ്ചായത്തില്‍ ആകെ 55 കോടി രൂപ വിനിയോഗിച്ച് 100 കി.മീ. നീളത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2023ല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.പൈപ്പ് സ്ഥാപിക്കല്‍ പ്രവൃത്തിയുടെ ഉദ്ഘാടനം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ കെ. അബ്ദുല്‍ഹമീദ്, ലത്തീഫ് കൂട്ടാലുങ്ങല്‍, അമ്പലഞ്ചേരി ശുഹൈബ്, കടക്കോടി ആരിഫ, പഴേരി സുഹ്‌റ, ജമാല്‍ കരിപ്പൂര്‍, കെ. നസീറ, കെ.ഇ. ഹാജറ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദുറഹ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. കമര്‍ബാനു, കെ. ബിന്ദു, കടക്കോട്ടിരി വീരാന്‍കുട്ടി, എ.കെ. മാനു, എം.സി. മുഹമ്മദ്, സി. ജാസിര്‍, കെ. അബു ഹാജി, കടക്കോട്ടേരി ബിച്ചു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.