വെളിയങ്കോട്: വെളിയങ്കോട് സ്വദേശിയായ യുവാവിനെ ലഹരി മാഫിയ അക്രമിച്ചതായി പരാതി. വെളിയങ്കോട് സ്വദേശി കളിയാരകത്ത് കാക്കത്തറയിൽ റംഷാദിനെയാണ് (37) മർദിച്ചത്.
കഴിഞ്ഞ മാസം കുറ്റിപ്പുറം മൂടാലിൽ പൊലീസ് 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടുകയും, വെളിയങ്കോട് സ്വദേശിയായ മൊത്ത വിതരണക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ റിമാൻഡ് കാലാവധി പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങിയത്. സംഭവത്തിൽ പൊലീസിന് രഹസ്യവിവരം നൽകിയത് റംഷാദിെൻറ സഹോദരൻ റഹീമാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം റഹീമിനെ സമീപത്തെ കല്യാണ വീട്ടിൽ വെച്ച് മർദിച്ചിരുന്നു.
എന്നാൽ, ആളുമാറി മർദിച്ചതാണെന്നും ഒത്തുതീർപ്പിനായി വീട്ടിലെത്താനും ആവശ്യപ്പെട്ടതനുസരിച്ച് റഹീമും, റംഷാദും ഇവിടെയെത്തി. എന്നാൽ, സംഘം ചേർന്ന് റംഷാദിനെ മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മുഖത്തിന് പരിക്കേറ്റ റംഷാദിനെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.