വെട്ടത്തൂർ: പഞ്ചായത്തിൽ ഇത്തവണ സി.പി.എം, സി.പി.െഎ പാർട്ടികൾ മുന്നണി സംവിധാനത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ശശിധരനും സി.പി.െഎ ലോക്കൽ കമ്മിറ്റി സെക്രട്ടറി മൻസൂർ വെട്ടത്തൂരും അറിയിച്ചു.
എൽ.ഡി.എഫ് കമ്മിറ്റി അടുത്തദിവസം നിലവിൽവരും. തനിച്ച് മത്സരിക്കുമെന്ന് സി.പി.െഎ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം നടന്ന ചർച്ചയിലാണ് ഒരുമിച്ച് മുന്നോട്ടുപോകാൻ തീരുമാനമായത്. പഞ്ചായത്തിലെ ഏഴാം വാർഡിൽ (ഏഴുതല) സി.പി.െഎ മത്സരിക്കും.
കഴിഞ്ഞ തവണയാണ് സി.പി.െഎ തെരഞ്ഞെടുപ്പ് രംഗത്ത് വന്നത്. അന്ന് ചർച്ച നടക്കാത്തതിനാൽ കാര്യാവട്ടം ബ്ലോക്ക് വാർഡിലും മൂന്ന് പഞ്ചായത്ത് വാർഡിലും സി.പി.െഎ ഒറ്റക്ക് മത്സരിച്ചു. 16 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫിനും സി.പി.എമ്മിനും എട്ട് വീതം സീറ്റുകൾ ലഭിച്ചപ്പോൾ നറുക്കെടുപ്പിൽ യു.ഡി.എഫിനാണ് ഭരണം ലഭിച്ചത്.
ഇത്തവണ പഞ്ചായത്ത് പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ഒരുമിച്ചുനീങ്ങാൻ തീരുമാനിച്ചതെന്നും വരുന്ന തെരഞ്ഞെടുപ്പുകളിലും മുന്നണി സംവിധാനം ഉൗട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു. പഞ്ചായത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് സി.പി.എം, സി.പി.െഎ മുന്നണി സംവിധാനം നിലവിൽവരുന്നത്. മുഴുവൻ വാർഡുകളിലെയും ഇടത് സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.