മലപ്പുറം: ജില്ലയിൽ 2023 ജനുവരി മുതൽ ജൂൺ വരെ ആറ് മാസത്തിനിടെ സംഭവിച്ചത് 36.67 കോടിയുടെ കൃഷി നാശം. ജൂൺ 17 വരെയുള്ള കണക്ക് പ്രകാരമാണിത്. 15 ബ്ലോക്കുകളിലായി 8,207 കർഷകർക്കാർക്കാണ് നഷ്ടം സംഭവിച്ചത്. 1,694.99 ഹെക്ടർ സ്ഥലത്താണ് ആകെ കൃഷി നാശം സംഭവിച്ചത്. നിലമ്പൂർ ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൃഷി നാശമുണ്ടായത്. 2,240 പേർക്കാണ് നാശം ബാധിച്ചത്. 5.72 കോടിയുടെ നഷ്ടമാണ് ബ്ലോക്കിൽ സംഭവിച്ചത്. മഞ്ചേരി ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത്. 1,703 പേർക്കായി 8.56 കോടി രൂപയുടെ കൃഷി നാശമുണ്ടായി. മൂന്നാം സ്ഥാനത്തുള്ള കാളികാവിൽ 943 പേർക്കായി 3.62 കോടിയുടെ നഷ്ടമുണ്ടായി.
വണ്ടൂർ 774 പേർക്കായി 5.07 കോടി, കൊണ്ടോട്ടി 677 പേർക്കായി 4.18 കോടി, പരപ്പനങ്ങാടി 546 പേർക്കായി 3.87 കോടി, വേങ്ങര 320 പേർക്കായി 1.89 കോടി, മലപ്പുറം 305 പേർക്കായി 1.01 കോടി, പെരിന്തൽമണ്ണ 267 പേർക്കായി 86.81 ലക്ഷം, അങ്ങാടിപ്പുറത്ത് 217 പേർക്കായി 1.40 കോടി, വളാഞ്ചേരി 79 പേർക്കായി 20.56 ലക്ഷം, തിരൂർ 64 പേർക്കായി 2.95 ലക്ഷം, പെരുമ്പടപ്പ് 56 പേർക്കായി 17.16 ലക്ഷം, പൊന്മുണ്ടത്ത് 11 പേർക്കായി 99,000 രൂപ, തവനൂരിൽ അഞ്ച് പേർക്കായി 2.39 ലക്ഷം എന്നിവങ്ങനെയാണ് ബ്ലോക്കുകളിൽ നഷ്ടം സംഭവിച്ചത്. ഈ കാലയളവിൽ മലപ്പുറം ബ്ലോക്കിലാണ് കൂടുതൽ സ്ഥലത്ത് കൃഷി നാശമുണ്ടായത്. 845.58 ഹെക്ടറിലാണ് കൃഷി നശിച്ചത്. രണ്ടാംസ്ഥാനത്തുള്ള നിലമ്പൂരിൽ 189.77 ഹെക്ടറിലും മൂന്നാം സ്ഥാനത്തുള്ള വണ്ടൂരിൽ 165.12 ഹെക്ടറിലും കൃഷി നശിച്ചിട്ടുണ്ട്. 2022ൽ ജനുവരി മുതൽ ജൂൺ വരെ 13,669 കർഷകർക്കായി 44.32 കോടിയുടെ കൃഷി നാശമുണ്ടായിരുന്നു. 15,534.11 ഹെക്ടറിലാണ് കൃഷി നശിച്ചത്.
കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ 2023ൽ പൊതുവെ നാശനഷ്ടത്തിന്റെ തോത് കുറവാണ്. 2022ൽ പരപ്പനങ്ങാടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. 10.91 കോടിയുടെ നഷ്ടം പരപ്പനങ്ങാടിയിൽ സംഭവിച്ചിരുന്നു. ഹെക്ടറിൽ കൂടുതൽ സ്ഥലത്ത് കൃഷി നാശമുണ്ടായത് കൊണ്ടോട്ടി ബ്ലോക്കിലാണ്. 12,618.14 ഹെക്ടറിലാണ് ബ്ലോക്കിൽ കൃഷി നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.