മലപ്പുറം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വി.എസ്. ജോയി എത്തിയതോടെ ജില്ലയിലും േകാൺഗ്രസിെൻറ അധികാര കേന്ദ്രത്തിൽ മാറ്റം വരുന്നു. പതിറ്റാണ്ടുകളായി ജില്ലയിൽ േകാൺഗ്രസിൽ വിവിധ വിഷയങ്ങളുടെ തീരുമാനങ്ങൾക്ക് പിറകിൽ മുതിർന്ന നേതാവായ ആര്യാടൻ മുഹമ്മദിെൻറ നിലപാടുകൾ പ്രതിഫലിച്ചിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രെൻറ സമയത്ത് നടന്ന കെ.പി.സി.സി പുനഃസംഘടന വരെ ആര്യാടൻ മുഹമ്മദിെൻറ കൂടി താൽപര്യം പരിഗണിച്ചായിരുന്നു നടന്നത്. എന്നാൽ, ജോയി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേതാടെ ഇതിൽ മാറ്റം വന്നിരിക്കുകയാണ്. വണ്ടൂർ എം.എൽ.എ എ.പി. അനിൽകുമാറിെൻറ ശക്തമായ പിന്തുണയിലാണ് ജോയിക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലഭിച്ചത്. താൽക്കാലിക പ്രസിഡൻറായ ഇ. മുഹമ്മദ് കുഞ്ഞിയും തീരുമാനത്തെ പിന്തുണച്ചു.
ഹൈകമാൻഡിലും ഇവരുടെ നിലപാടുകൾക്കാണ് മുൻതൂക്കം ലഭിച്ചത്. എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ പിന്തുണയും ഇക്കാര്യത്തിൽ ഇരുവർക്കും ലഭിച്ചു. അതേസമയം, ജില്ലയിലെ എ, െഎ ഗ്രൂപ്പുകൾ ആര്യാടൻ ഷൗക്കത്തിെനയായിരുന്നു പിന്തുണച്ചത്. ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരും ഷൗക്കത്തിനെ പിന്തുണച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പെങ്കടുത്ത ഡി.സി.സി ഭാരവാഹികളുടെ യോഗത്തിലും കടുത്ത വിമർശനമാണ് ഉയർന്നത്. ഷൗക്കത്ത് പ്രസിഡൻറ് സ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്നു. ഇതിന് മുതിർന്ന നേതാക്കളുടെയും പിന്തുണയുണ്ടായിരുന്നു. ഇതിെന എല്ലാം മറികടന്നാണ് ജോയിക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചത്.
വർഷങ്ങളായി ജില്ലയിൽ ഡി.സി.സി പ്രസിഡൻറ് സ്ഥാനം എ വിഭാഗത്തിനാണ് ലഭിക്കുന്നത്. വി.എസ്. ജോയിയെയും എ വിഭാഗത്തിെൻറ ആളായി ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ടെന്ന രീതിയിലായിരുന്നു നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ, വിഷയത്തിൽ ഉമ്മൻ ചാണ്ടി പരസ്യപ്രതികരണവുമായി രംഗത്തെത്തിയത് എ വിഭാഗത്തിൽ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
എ.പി. അനിൽകുമാറിെൻറ നോമിനിയെ തങ്ങളുടെ ഗ്രൂപ്പിെൻറ അക്കൗണ്ടിൽ ഉൾപ്പെടുത്തേണ്ട എന്ന നിലപാടിലേക്കാണ് എ ഗ്രൂപ് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ് സമവാക്യങ്ങളും അധികാര കേന്ദ്രങ്ങളും മാറിയതിെൻറ പ്രതിഫലനമാണ് ജില്ലയിലും സംഭവിച്ചത്. അതേസമയം, തീരുമാനത്തിനെതിരെ ജില്ലയിലെ ഭാരവാഹികൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകിയതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.